Friday, March 13, 2026 Last Updated 31 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമല്ല: സുരേഷ്‌ ഗോപി

തൃശൂര്‍: പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്ന്‌ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. അതേസമയം കഴിഞ്ഞ പൂരം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ തൃശൂര്‍ പൂരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും താനും പങ്കെടുത്ത അവലോകനയോഗം നടന്നിരുന്നു. യോഗത്തിലേക്കു തന്നെ ക്ഷണിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ. രാജനുമാണ്‌. യോഗത്തില്‍ താന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിനു മൊഴി നല്‍കിയിട്ടുള്ളതാണ്‌. എന്നാല്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ വിജിലന്‍സ്‌ അന്വേഷണത്തിനുശേഷം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ തന്റെ മൊഴി കണ്ടില്ല. ചില ഉദ്യോഗസ്‌ഥരുടെ അബദ്ധ നടപടിക്രമങ്ങളാണ്‌ പൂരം അലങ്കോലപ്പെടുന്ന അവസ്‌ഥയുണ്ടാക്കിയതെന്നും സുരേഷ്‌ ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ്‌ ഉറപ്പാണെന്നും ഇതുപറഞ്ഞ്‌ താന്‍ വോട്ട്‌ തേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW