Friday, March 13, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

സൂരജ്‌ ലാമയുടെ മരണം: റേഞ്ച്‌ ഡി.ഐ.ജി.അന്വേഷിക്കും

കൊച്ചി: കുവൈത്തില്‍നിന്നു നാടുകടത്തപ്പെട്ടു കേരളത്തിലെത്തിയ ബംഗളുരു സ്വദേശി സൂരജ്‌ ലാമയുടെ മരണത്തെക്കുറിച്ച്‌ എറണാകുളം റേഞ്ച്‌ ഡി.ഐ.ജി. അന്വേഷിക്കും. അരുള്‍ ബി. കൃഷ്‌ണയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്‌കരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മൂന്നാഴ്‌ചയ്‌ക്കകം ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കണമെന്നു ജസ്‌റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. മകന്‍ സാന്തന്‍ ലാമ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌. പ്രത്യേക സംഘം രൂപവത്‌കരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW