Friday, March 13, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

വി.എസിന്റെ സന്തതസഹചാരി യു.ഡി.എഫ്‌ വേദിയിലേക്ക്‌

പാലക്കാട്‌: മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ സന്തതസഹചാരിയായിരുന്ന എ. സുരേഷ്‌ ഇന്ന്‌ യു.ഡി.എഫ്‌. വേദിയിലെത്തുമെന്നു സൂചന. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ വേദിയിലേക്ക്‌ ക്ഷണം ലഭിച്ചതായി അദ്ദേഹം സ്‌ഥിരീകരിച്ചു. സുരേഷ്‌ തങ്ങള്‍ക്കൊപ്പം ചേരുകയാണെന്ന്‌ സതീശന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഏറെക്കാലം വി.എസിനെ നിഴല്‍പോലെ പിന്തുടര്‍ന്ന സുരേഷ്‌ മലമ്പുഴയിലെ യു.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥിയായെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ്‌ അദ്ദേഹം നിലപാട്‌ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്‌. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട്‌ ഒരു പതിറ്റാണ്ടിലധികം കാത്തിരുന്നിട്ടും തനിക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ സുരേഷ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇങ്ങനെ തുടരേണ്ടെന്നാണ്‌ തന്നെ സ്‌നേഹിക്കുന്നവരെല്ലാവരും ആവശ്യപ്പെടുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, സുരേഷിന്റെ നിലപാട്‌ മാറ്റം കണക്കിലെടുക്കുന്നില്ലെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന്‌ വളരെക്കാലം മുന്‍പ്‌ പുറത്താക്കപ്പെട്ടയാളാണ്‌ സുരേഷ്‌. മലമ്പുഴയില്‍ സുരേഷ്‌ മത്സരിച്ചാലും ഒരു മാറ്റവും ഉണ്ടാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW