Friday, March 13, 2026 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

പോലീസുകാരനെതിരേ കേസെടുത്തതില്‍ തെറ്റില്ലെന്നു റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: ഷോപ്പിങ്‌ മാള്‍ സംഘര്‍ഷത്തില്‍ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തതില്‍ തെറ്റില്ലെന്ന്‌ റിപ്പോര്‍ട്ട്‌. എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ സിവില്‍ പോലീസ്‌ ഓഫീസര്‍ മിഥുന്‍ റോയിക്കെതിരായ നടപടിയെയാണു ന്യായീകരിച്ചിരിക്കുന്നത്‌. ഫോര്‍ട്ട്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ട്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ സമര്‍പ്പിച്ചു. സംഭവത്തില്‍ മിഥുന്‍ റോയിക്കു പുറമേ ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്‌ത്രീക്കുമെതിരേ കേസെടുത്തിരുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ട എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിരുന്നെങ്കിലും നിസാര വകുപ്പുകളാണ്‌ ചുമത്തിയിരുന്നത്‌. മിഥുന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യം അന്വേഷിക്കാന്‍ ഫോര്‍ട്ട്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ക്ക്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ. കാര്‍ത്തിക്‌ നിര്‍ദേശം നല്‍കിയിരുന്നു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW