Saturday, March 14, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.30 PM

ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത്‌ തൂങ്ങിമരിച്ച നിലയില്‍

uploads/news/2026/02/825639/k8.jpg

കാസര്‍ഗോഡ്‌: സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്‌മ (24)യുടെ മരണത്തിനു പിന്നാലെ പോലീസ്‌ ചോദ്യം ചെയ്‌തു വിട്ടയച്ച ആണ്‍സുഹൃത്ത്‌ ജീവനൊടുക്കിയ നിലയില്‍. ഉളിയത്തടുക്ക മന്നിപ്പാടി ഹൗസിലെ സന്ദേശി (29)നെയാണ്‌ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നാരായണ നായിക്‌-സരോജ ദമ്പതികളുടെ മകനാണ്‌.
രേഷ്‌മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിനെ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു വിശദീകരണം രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടോടെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡോര്‍ പോളിഷ്‌ ജോലിക്കാരനായിരുന്നു സന്ദേശ്‌. വിവരം അറിഞ്ഞെത്തിയ പോലീസ്‌, ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ്‌ അന്വേഷണം ശക്‌തമാക്കി.

Ads by Google
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW