Friday, March 13, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.30 PM

വിഷന്‍ 2031 നവകേരള നിര്‍മിതിക്കുള്ള സുപ്രധാന ചുവടുവയ്‌പ്പ്‌: മുഖ്യമന്ത്രി

uploads/news/2026/02/825636/k5.jpg

തിരുവനന്തപുരം: വിഷന്‍ 2031 നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണെന്നും അതിനായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷന്‍ 2031 വികസനവും
ജനാധിപത്യവും രാജ്യാന്തര കോണ്‍ഫറന്‍സ്‌ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്‌ഥാനമാക്കി നവകേരളം കെട്ടിപ്പടുക്കുകയാണ്‌ സംസ്‌ഥാന
സര്‍ക്കാരിന്റെ ലക്ഷ്യം. അറിവിനെ അടിസ്‌ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്‌ഥയും നീതിയുക്‌ത സമൂഹവുമാണ്‌ 2031ലെ കേരളത്തിനായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായി. സാമ്പത്തിക ശാസ്‌ത്രജ്‌ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍, ചരിത്രകാരി പ്രഫ. റൊമില ഥാപ്പര്‍ എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കോണ്‍ഫറന്‍സില്‍ ഇന്ന്‌ തിരുവനന്തപുരത്തെ എട്ട്‌ വേദികളിലായി 18 വിഷയാധിഷ്‌ഠിത സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ്‌ സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ വിഷന്‍ 2031 കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌.

Ads by Google
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW