Friday, March 13, 2026 Last Updated 21 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

ശ്രീകുമാര ഗുരുദേവ ജന്മദിനം: ഭക്‌തിഘോഷയാത്ര ഇന്ന്‌

ഇരവിപേരൂര്‍: ആദിയര്‍ ജനതയുടെ ദേശീയ ഉത്സവമായ പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ 148-ാമത്‌ ജന്മദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ഭക്‌തിഘോഷയാത്ര ഇന്ന്‌ നടക്കും. വൈകിട്ട്‌ നാലിന്‌ നെല്ലാട്‌ ജങ്‌ഷനില്‍നിന്ന്‌ ആരംഭിക്കുന്ന ഭക്‌തിഘോഷയാത്ര സഭാ പ്രസിഡന്റ്‌ വൈ.സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും.
നിശ്‌ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ ശാഖകളില്‍ നിന്നുള്ള കലാപ്രകടനങ്ങളും യാത്രയ്‌ക്ക്‌ മിഴിവേകും. ആരാധനാ ചിത്രങ്ങള്‍ വഹിച്ച്‌ അഞ്ച്‌ ഗജവീരന്മാരും അണിനിരക്കും. പ്രധാന കവാടത്തില്‍ താലപ്പൊലിയേന്തിയ 148 ബാലികമാര്‍ ഘോഷയാത്രയെ സ്വീകരിച്ച്‌ വിശുദ്ധ മണ്ഡപത്തിലേക്ക്‌ ആനയിക്കും. ആറിന്‌ ഭക്‌തിഘോഷയാത്ര സ്വീകാര്യ പ്രാര്‍ഥന. തുടര്‍ന്ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സഭാ പ്രസിഡന്റ്‌ വൈ.സദാശിവന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ തിരുമാവളവന്‍, കൊടിക്കുന്നില്‍ സുരേഷ്‌ എന്നിവര്‍ മുഖ്യാതിഥികളാകും. ആദിയര്‍ദീപം ജന്മദിന പതിപ്പ്‌ മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എ. പ്രകാശനം ചെയ്യും.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW