Saturday, March 14, 2026 Last Updated 45 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

മുഖ്യമന്ത്രിയുടെ താമസസൗകര്യത്തിന്‌ ലക്ഷങ്ങള്‍; ആരോപണം തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ താമസസൗകര്യമൊരുക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടെന്ന പ്രചാരണം തള്ളി സംസ്‌ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക്‌ കിടക്ക വാങ്ങാനായി ഒരു ലക്ഷം രൂപ മുടക്കിയെന്ന്‌ ഓഡിറ്റര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടില്ലെന്ന ഔദ്യോഗിക വിവരമാണ്‌ ഇപ്പോള്‍ സര്‍ക്കാരിനു ലഭിക്കുന്നത്‌. ആശയവിനിമയത്തിലുണ്ടായ പാളിച്ചകളാണ്‌ വിവാദത്തിനു പിന്നിലെന്നാണ്‌ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അതിവേഗം വിശദീകരണം നല്‍കും. വിഷയത്തില്‍ വ്യക്‌തത വരുത്തുന്നതിനായി നാളെ ദേവസ്വം ബോര്‍ഡ്‌ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലില്ലെന്ന്‌ ബോര്‍ഡ്‌ കോടതിയെ അറിയിക്കും. നേരത്തേ പുറത്തുവന്ന കണക്കുകള്‍ എസ്‌റ്റിമേറ്റ്‌ തുക മാത്രമാണെന്നും യഥാര്‍ത്ഥ ഓഡിറ്റ്‌ റിപ്പോര്‍ട്ടല്ലെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW