Saturday, March 14, 2026 Last Updated 16 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

സര്‍ക്കാര്‍ നിലപാട്‌ തിരുത്തുമെന്ന്‌ പ്രതീക്ഷ: ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ മുന്‍നിലപാട്‌ തിരുത്തുമെന്നാണു പ്രതീക്ഷയെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
വിശ്വാസികള്‍ അതാണ്‌ ആഗ്രഹിക്കുന്നത്‌. പക്ഷേ, സര്‍ക്കാര്‍ എന്തു നിലപാട്‌ കൈക്കൊള്ളുമെന്നു പറയാനാകില്ല. വിഷയത്തില്‍ ഒരു രാഷ്‌്രടീയ പാര്‍ട്ടിയും ഇടപെട്ടിട്ടില്ല. എന്‍.എസ്‌.എസ്‌. മാത്രമാണു കക്ഷി. പഴയ വാശിയിലും ഉശിരിലും കേസ്‌ നടത്തും. കേന്ദ്രം ഒന്നും ചെയ്‌തില്ലെന്ന ആക്ഷേപമുണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.
ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു പറയാന്‍ കഴിയില്ല. ആഗോള അയ്യപ്പ സംഗമത്തില്‍ നമുക്ക്‌ അഭിപ്രായം പറയാനാകില്ല. കുറ്റം ചെയ്‌താല്‍ കണ്ടുപിടിക്കണം. എല്ലാറ്റിനും സുതാര്യത ആവശ്യമാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW