Wednesday, March 11, 2026 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.26 PM

വിപണിയില്‍ സര്‍വം തകര്‍ച്ച

വാരാന്ത്യം വിദേശഫണ്ടുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സൃഷ്‌ടിച്ച വില്‍പ്പന സമ്മര്‍ദത്തില്‍ മുന്‍നിര സൂചികകള്‍ക്ക്‌ കനത്ത തകര്‍ച്ച. ബോംബെ സൂചിക 953 പോയിന്റും നിഫ്‌റ്റി സൂചിക 222 പോയിന്റും പ്രതിവാര ഇടിവിലാണ്‌. ഐ.ടി സൂചിക 10 മാസത്തിനിടയിലെ ഏറ്റവും കനത്ത തകര്‍ച്ചയെ അഭിമുഖീകരിച്ചു. സൂചിക 8% താഴ്‌ന്നു. ഈ വര്‍ഷം സൂചിക നേരിട്ടത്‌ 13% ഇടിവാണ്‌.
അമേരിക്കന്‍ മാര്‍ക്കറ്റ്‌ എ.ഐ. ഭീഷണികള്‍ക്ക്‌ മുന്നില്‍ കനത്ത തകര്‍ച്ചയിലാണ്‌. നാസ്‌ഡാക്ക്‌ സൂചികയ്‌ക്ക്‌ കഴിഞ്ഞവാരം നേരിട്ട തകര്‍ച്ച യുറോ - ഏഷ്യന്‍ വിപണികളിലേക്കു വ്യാപിക്കാന്‍ ഇടയുണ്ട്‌. ഇതിന്റെ സൂചനയെന്നോണം ഇന്ത്യയില്‍ ഐ.ടി. സൂചിക വാരാന്ത്യം വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ടു. മുന്‍നിര ഐ.ടി. ഓഹരികളായ ഇന്‍ഫോസിസിന്റെ നിരക്ക്‌ 9% ഇടിഞ്ഞ്‌ 1369 രൂപയായി, എച്ച്‌.സി.എല്‍. ടെക്‌ ഓഹരി വില 8% കുറഞ്ഞ്‌ 1454 രൂപയായപ്പോള്‍ ടിസിഎസ്‌ ഓഹരി വിലയും 8% നഷ്‌ടത്തില്‍ 2692 രൂപയായി. ടെക്‌ മഹീന്ദ്രയുടെ നിരക്ക്‌ 5% കുറഞ്ഞ്‌ 1535 രൂപയായി. എച്ച്‌ യു എല്‍, എച്ച്‌ഡിഎഫ്‌സിബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ആര്‍ ഐ എല്‍, എയര്‍ ടെല്‍, മാരുതി, എംആന്റ്‌ എം ഓഹരി വിലകള്‍ ഇടിഞ്ഞു. എസ്‌.ബി.ഐ, ഐ.സി ഐ.സിഐ ബാങ്ക്‌, മാരുതി, എല്‍ ആന്‍ഡ്‌ റ്റി, സണ്‍ ഫാര്‍മ തുടങ്ങിയവയില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു. ബി.എസ്‌.ഇ. സൂചിക 83,580 പോയിന്‍റ്റില്‍ നിന്നും 84,465 വരെ കയറിയതിനിടയില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദത്തില്‍ 82,548 പോയിന്‍റ്റിലേയ്‌ക്ക്‌ വെള്ളിയാഴ്‌ച്ച ഇടിഞ്ഞു, മാര്‍ക്കറ്റ്‌ കേ്ലാസിങില്‍ സൂചിക 82,624 ലാണ്‌. ഈവാരം 83,878 ലെ പ്രതിരോധം തകര്‍ത്താല്‍ 85,130 നെ ലക്ഷ്യമാക്കും. അതേസമയം വിദേശത്ത്‌ നിന്നുള്ള പ്രതികൂല റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരായി ആഭ്യന്തരഫണ്ടുകള്‍ ബാധ്യതകള്‍ വിറ്റഴിക്കാന്‍ ഇറങ്ങിയാല്‍ സൂചിക 81,961- 81,296 പോയിന്‍റ്റിലേയ്‌ക്ക്‌ തിരുത്തല്‍ നടത്താം.
നിഫ്‌റ്റി 25,693-ല്‍ നിന്നും 25,986 പോയിന്റ്‌ വരെകയറിയെങ്കിലും പ്രതിരോധമായ 26,140 ലേയ്‌ക്ക്‌ അടുക്കാനായില്ല. ഫണ്ടുകളുടെവില്‍പ്പന സമ്മര്‍ദത്തില്‍ വിപണി 25,446 ലേയ്‌ക്ക്‌ ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 25,471 പോയിന്‍റ്റിലാണ്‌. ഈവാരം നിഫ്‌റ്റിക്ക്‌ സപ്പോര്‍ട്ട്‌ 25,282- 25,094 പോയിന്‍റ്റിലാണ്‌. എന്നാല്‍ ബുള്‍ ഓപ്പറേറ്റര്‍മാര്‍ നിക്ഷേപത്തിന്‌ മത്സരിച്ചാല്‍ നിഫ്‌റ്റിക്ക്‌ 25,822 - 26,174 പോയിന്റ്‌് വരെ കയറാനാവും.
നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ ഫെബ്രുവരി 25,735-ല്‍ നിന്നും 26,068 ലേയ്‌ക്ക്‌ കയറിയ ശേഷം 25,519-ലേയ്‌ക്ക്‌ ഇടിഞ്ഞു. ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ്‌ ബുക്കിങിന്‌ ഇറങ്ങിയത്തകര്‍ച്ച രൂക്ഷമാക്കി. വിപണിയിലെ ഓപ്പണ്‍ ഇന്‍റ്ററസ്‌റ്റ്‌ 160 ലക്ഷം കരാറുകളില്‍നിന്ന്‌വാരാന്ത്യം 162 ലക്ഷമായി ഉയര്‍ന്നു. പോയ വാരത്തിലെ വില്‍പ്പന തരംഗത്തിനിടയില്‍ മുന്‍ നിരയിലെ 10 ആറ്‌ കമ്പനികളുടെ വിപണി മൂല്യത്തില്‍ മൂന്ന്‌ ലക്ഷംകോടി രൂപയുടെ ഇടിവ്‌. ടിസിഎസ്‌ വിപണിമൂല്യം 90,198.92 കോടി രൂപ കുറഞ്ഞപ്പോള്‍ ഇന്‍ഫോസിസിന്‌ 70,780.23 കോടിരൂപയുടെ മൂല്യ തകര്‍ച്ച സംഭവിച്ചു. എച്ച്‌.ഡി.എഫ്‌സിബാങ്ക്‌, ആര്‍ ഐ എല്‍, എല്‍.ഐ.സി, എയര്‍ടെല്‍ എന്നിവയ്‌ക്ക്‌ തിരിച്ചടി നേരിട്ടു. എസ്‌.ബി.ഐ, ബജാജ്‌ ഫിനാന്‍സ്‌, എല്‍.ആന്റ്‌ റ്റി, ഐസിഐസിഐ ബാങ്ക്‌ എന്നിവയ്‌ക്ക്‌ നേട്ടം. വിദേശ ഓപ്പറേറ്റര്‍മാര്‍ വാരത്തിന്റെ ആദ്യ നാല്‌ ദിവസങ്ങളില്‍ 3374.32 കോടിരൂപയുടെ നിക്ഷേപിച്ചു, എന്നാല്‍ വെള്ളിയാഴ്‌ച്ച അവര്‍ 7395.41 കോടിരൂപയുടെഓഹരികള്‍ വിറ്റു. ആഭ്യന്തരഫണ്ടുകള്‍ 125 കോടിയുടെ വില്‍പ്പനയും 7009 കോടിരൂപയുടെ വാങ്ങലും നടത്തി.
രൂപ രണ്ടാം
വാരവും
നേട്ടത്തില്‍

ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ രൂപ രണ്ടാം വാരവും നേട്ടം നിലനിര്‍ത്തി. ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 90.66 ല്‍നിന്ന്‌ 90.36 ലേക്ക്‌ കരുത്ത്‌ നേടിയെങ്കിലും കേ്ലാസിങ്ങില്‍ 90.50 ലാണ്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ അവധിവില 6 മാസത്തെ ഉയര്‍ന്ന നിരക്കായ 70.72 ഡോളര്‍ വരെ കയറിയശേഷം വാരാന്ത്യം 67.80 ലേക്ക്‌ താഴ്‌ന്നു. എണ്ണവില 21 ദിവസങ്ങളിലെ ശരാശരിക്ക്‌ മുകളില്‍ നീങ്ങുന്നതിനാല്‍ പ്രതിരോധം 75 ഡോളര്‍ റേഞ്ചിലാണ്‌.
ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ഔണ്‍സിന്‌ 4967 ഡോളറില്‍നിന്ന്‌ 5114 ഡോളര്‍ വരെ കയറിയശേഷം 5042 ഡോളറിലാണ്‌. ആഭ്യന്തര അവധിവില എംസിഎക്‌സില്‍ പത്ത്‌ ഗ്രാമിന്‌ 1,55,895 രൂപയാണ്‌. ഏപ്രില്‍ അവധി 1.50 ലക്ഷം രൂപയ്‌ക്കും 1.61 ലക്ഷം രൂപയ്‌ക്കും ഇടയില്‍ ചാഞ്ചാടി. ഈ ടാര്‍ജറ്റില്‍നിന്ന്‌ പുറത്ത്‌ കടന്നാലെ വിപണിക്ക്‌ വ്യക്‌തമായ ഒരുദിശ കണ്ടെത്താനാവു. ആദ്യതാങ്ങ്‌ നഷ്‌ടപ്പെട്ടാല്‍ 1.39 ലക്ഷം രൂപയിലേക്ക്‌ ഇടിയാം, 1.61 ലെ പ്രതിരോധം തകര്‍ത്താല്‍ 1.75 ലക്ഷത്തിലേക്ക്‌ മുന്നേറാനും സ്വര്‍ണത്തിനാവും.

Ads by Google
Sunday 15 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW