-->
മട്ടാഞ്ചേരി: അന്തര്‍ സംസ്‌ഥാന കച്ചവടക്കാര്‍ തുണയായതോടെ കുരുമുളക് വില വീണ്ടും കൂടി. മാര്‍ച്ച് മാസത്തേക്ക് കരാറാക്കിയ കുരുമുളക് ഫെബ്രുവരിയില്‍ വേണമെന്നു മസാല കമ്പനികള്‍ ആവശ്യപ്പെട്ടത് വരും ദിവസങ്ങളില്‍ കറുത്ത പൊന്ന് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സാധ്യത. കഴിഞ്ഞ വാരം കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് കിലോ 6 രൂപ ലാഭം കിട്ടി. മൂന്നാഴ്‌ച്ചക്കിടെ കുരുമുളക് കിലോ 19 രൂപയാണ് കുടിയത്.
വന്‍കിട മസാല കമ്പനികള്‍ക്കുവേണ്ടി മാര്‍ച്ച് വരെയുള്ള കാലയളവില്‍ കരാറാക്കിയ കുരുമുളകിനായി അന്തര്‍ സംസ്‌ഥാനന കച്ചവടക്കാരുടെ വാങ്ങലാണ് കഴിഞ്ഞ വാരം വില കൂടാന്‍ ഇടയാക്കിയത്. വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ മുളകിന്റെ വരവ് കുറവാണ് കഴിഞ്ഞ വാരം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ 243 ടണ്‍ കുരുമുളക് വില്‍പ്പനക്കെത്തി മുന്‍ വാരത്തെ അപേക്ഷിച്ച് 17 ടണ്‍ കൂടുതലാണ്. വില്‍പ്പനയ്‌ക്കെത്തിയത്. വില്‍പ്പനക്കെത്തിച്ച മുളകില്‍ കൂടുതലും ഇറക്കുമതി മുളക് കലര്‍ത്തിയതാണെന്ന് വ്യാപാരികള്‍ പറഞ്ഞു. സാധരണയായി മുന്‍കാലങ്ങളില്‍ ഫെബ്രുവരി പകുതിയാകുമ്പോള്‍ കുരുമുളകിനു വില ഇടിയുന്നത് പതിവായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ വിലയിടിവ് ഉണ്ടായില്ല.
കേന്ദ്ര സുഗന്ധവൃജ്‌ഞന ഗവേഷണ കേന്ദ്രത്തില്‍ നിന്നു വ്യാപാര സമൂഹത്തിനു കിട്ടിയ നിര്‍ദ്ദേശത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ കുരുമുളകിന്റെ ഉല്‍പ്പാദനം കൂടുമെന്നാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര കാര്‍ഷിക വകുപ്പ് പുറത്ത് വിട്ടത്. എന്നാല്‍ കര്‍ഷകര്‍ ഇത് മുഖവിലയ്‌ക്കെടുത്തട്ടില്ല. ഇടുക്കിയില്‍ കുരുമുളക് കൃഷി കുറഞ്ഞു വരികയാണ്. കാലാവസ്‌ഥയിലെ മാറ്റങ്ങളും വിളവെടുപ്പ് കഴിഞ്ഞ് കിട്ടുന്ന വള്ളികളില്‍ കുരുമുളകിന്റെ തോതും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നുണ്ട്. ഇത് മൂലം കര്‍ഷകര്‍ പലരും ഏലം, കൊക്കൊ, മറ്റു കൃഷികളിലേക്ക് മാറുകയാണെന്നും വ്യാപാരികള്‍ പറയുന്നുണ്ട്.
ശ്രീലങ്കയില്‍ നിന്ന് ജൂണ്‍ വരെയുള്ള കാലയളവില്‍ വന്‍ തോതില്‍ ഇറക്കുമതിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ശ്രീ ലങ്കയില്‍ നിന്നുണ്ടായ 1,571 ടണ്‍ ഇറക്കു മതിയില്‍ 50% കൊച്ചി തുറമുഖത്താണ് എത്തിയത്. 585 ടണ്‍ കൊച്ചി തുറമുഖത്തും തിരിച്ച് കയറ്റുമതി ചെയ്യാനായി എക്‌സ്‌പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റും മറ്റ് ഇറക്കുമതിക്കാര്‍ക്കുമായി വല്ലാര്‍പാടത്ത് 312 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്‌തിട്ടുണ്ട്. ജൂണിലാണ് ശ്രീലങ്കയില്‍ വിളവെടുപ്പ് തുടങ്ങുന്നത്. ഈ കാലയളവില്‍ വിയറ്റ്‌നാം അവരുടെ മുളക് ശീലങ്ക വഴി ശ്രീലങ്കന്‍ മുളകെന്ന പേരില്‍ ഇന്ത്യയിലേക്ക് തള്ളിവിടാനാണ് ശ്രമം നടത്തുന്നത്. മറ്റ് ഉല്‍പ്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്ത് ഒരിടത്തും ഇല്ലാത്ത വിലയാണ് ഇന്ത്യയില്‍ നിലവിലുള്ളതുകൊണ്ട് മറ്റ് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കുരുമുളക് കയറ്റുമതി ചെയ്യാനാണ് തിടുക്കം കാട്ടുന്നത്.
ബ്രസീലില്‍ ഇന്ന് കാര്‍ണിവെല്‍ ആഘോഷങ്ങള്‍ തുടങ്ങും, വിയറ്റ്‌നാം ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലാണ് ഇന്തോനേഷ്യ,മലേഷ്യ, റംസാന്‍ നൊയമ്പിലേക്ക് മാറും ഇതെല്ലാം രാജ്യാന്തര വിപണി ഈ ആഴ്‌ച്ച അവധിയിലായിരിക്കും. ഈ മാസം 23 ന് രാജ്യാന്തര സുഗന്ധ വ്യജ്‌ഞസമൂഹത്തിന്റെ ഒത്ത് ചേരല്‍ കൊച്ചിയിലെ കുണ്ടനൂരിലാണ്. ഈ വര്‍ഷത്തെ ഒത്തുചേരലിന് അഖിലേന്ത്യ സുഗന്ധവ്യജ്‌ഞന സമൂഹമാണ് നേതൃത്വം നല്‍കുന്നത്. 900ത്തോളം കമ്പനികള്‍ രജിസ്‌ട്രര്‍ ചെയ്‌തു കഴിഞ്ഞു. കുരുമുളകി നെ സംബന്ധിച്ച് രാജ്യാന്തര കരുമുളക് സമൂഹത്തിന്റെ വിലയിരുത്തല്‍ എങ്ങനെയായിരിക്കും എന്ന പ്രതീക്ഷയിലാണ് കര്‍ഷക വ്യാപാര സമൂഹം. കയറ്റുമതി നിരക്ക് ഇന്ത്യ ഒരു ടണ്‍ കുരുമുളകിന് 8,000 ഡോളര്‍ ശീലങ്ക 7,000, വിയറ്റ്‌നാം 6,500, ബ്രസീല്‍ 6.000. ഇന്തോനേഷ്യ 6,500 ഡോളര്‍. വാരാന്ത്യ വില കൊച്ചി കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് കിലോ 708 രൂപ ഗാര്‍ബിള്‍ഡ് 728 രൂപ പുതിയ മുളക് 698 രൂപ
റബര്‍ വില കൂടണേ...
ഉല്‍പ്പാദന കുറവില്‍ റബര്‍ വില വീണ്ടും കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ പോയവാരം കിലോ 6 രൂപ കൂടി. നാലാഴ്‌ച്ചക്കിടയില്‍ കിലോ 17 രൂപയാണ് കുടിയത്. ഉല്‍പ്പാദന കുറവില്‍ വില്‍പ്പനക്ക് റബര്‍ വരവ് കുറഞ്ഞതോടെ അത്യാവശ്യക്കാരായടയര്‍ കമ്പനികള്‍ക്ക് വേണ്ടി വിതരണക്കാര്‍ വില ഉയര്‍ത്തി. ടയര്‍കമ്പനികളുടെ ഡിമാന്‍ഡില്‍ റബര്‍ വില വീണ്ടും കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
രാജ്യാന്തര വില 200 കടന്ന സാഹചര്യത്തില്‍ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. അവധിവ്യാപാരത്തിന്‍ ചൈന 214ടോക്കിയോ 204 തയാര്‍ നിരക്കില്‍ ബാങ്കോക്ക് 217 രൂപയാണ് വാരാന്ത്യം രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ ആര്‍ എസ്സ്.എസ്സ്. നാലിനു കഴിഞ്ഞ വാരം കിലോ 17 രൂപ കൂടിയപ്പോള്‍ കൊച്ചിയില്‍ 20 രൂപയെങ്കിലും കൂടേണ്ടതായിരുന്നുവെന്നാണ് കര്‍ഷകരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം റബറിന് 250 രൂപ കിട്ടിയ സാഹചര്യത്തില്‍ ഉല്‍പ്പാദന കുറവിലും ടയര്‍ കമ്പനികളുടെ ഡിമാന്‍ഡിലും 250 രൂപയില്‍ കൂടുതല്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സമൂഹം. വാരാന്ത്യ വില ആര്‍.എസ്സ്-4 കിലോ 213 രൂപ ആര്‍.എസ്.എസ്-5 കിലോ 210 രൂപ.
തെളിച്ചം പോയി
വെളിച്ചെണ്ണ
വെളിച്ചെണ്ണയ്‌ക്ക് ഡിമാന്റ് കുറഞ്ഞതോടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. കൊച്ചിയില്‍ ലിറ്ററിനു 300 രൂപയില്‍ താഴെയെത്തി. വ്യവസായ ആവശ്യങ്ങള്‍ക്കായി വരും നാളുകളില്‍ വെളിച്ചെണ്ണയ്‌ക്ക് ഡിമാന്റാകുന്നതോടെ വെളിച്ചെണ്ണ വില തിരിച്ച് കയറുമെന്നാണ് വ്യാപാരികളുടെയും കര്‍ഷകരുടെയും പ്രതീക്ഷ. കൊച്ചിയില്‍ ലിറ്ററിനു രണ്ട് രൂപയും തൃശൂരില്‍ മൂന്ന് രൂപയും കോഴിക്കോട് നാല് രൂപയും വില കുറഞ്ഞു. സംസ്‌ഥാനത്ത് കൊച്ചിയിലാണ് വെളി
ച്ചെണ്ണ മൊത്ത വിപണിയില്‍ കുറഞ്ഞ നിരക്കില്‍ വ്യാപാരം തുടരുന്നത്. കൊച്ചി വെളിച്ചെണ്ണ തയാര്‍ ലിറ്ററിന് 398 രൂപ. തൃശൂര്‍ 302 രൂപ കോഴിക്കോട് 319 രൂപ കൊച്ചിയില്‍ കൊപ്ര വില മാറ്റമില്ല തൃശൂരില്‍ കൊപ്രകിലോ മൂന്ന് രൂപയും കോഴിക്കോട് അഞ്ച് രൂപയും വില കുറഞ്ഞു. കൊച്ചി കൊപ്ര തെളിവ് കിലോ 187 രൂപ ഓടെ 185 രൂപ. തൃശൂര്‍ കൊ പ്ര188 രൂപ കോഴിക്കോട് കൊപ്ര188 രൂപ തമിഴ്‌നാട്ടിലെ കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ലിറ്ററിനു അഞ്ച് രൂപ വില കൂടി. കൊപ്ര കിലോ ആറ് രൂപ വില കുറഞ്ഞു. കൊച്ചിയില്‍ പോയവാരം 32, 000 ലിറ്റര്‍ വെളിച്ചെണ്ണ മൊത്ത വിപണിയില്‍ വില്‍പ്പനക്കെത്തി.
ചാഞ്ചാടിയാടി സ്വര്‍ണം
വാരം സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമായിരുന്നു. വില കൂടിയും കുറഞ്ചം ഇഴഞ്ഞ് നീങ്ങിയ വിപണിയില്‍ കഴിഞ്ഞ വാരം സ്വര്‍ണം പവന് 840 രൂപ കൂടി. രാജ്യാന്തവ വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിലയെ ബാധിച്ചത്. ആഭ്യന്തര വില പവന് 1,15, 680 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം)കഴിഞ്ഞ വാരം 74 ഡോളര്‍ കൂടി. ഔണ്‍സ് 5,041 ഡോളര്‍. വിനിമയ നിരക്കില്‍ രൂപ 90.56 ആയി മെച്ചപ്പെട്ടു.
തേയില വിലയിലും
ചൂടില്ല
കയറ്റുമതി ഇനത്തില്‍പെട്ട സി.ടി. സി. ഇല തേയിലകിലോ മൂന്ന് രൂപ കുറഞ്ഞു.ആഭ്യന്തര ഉപയോഗത്തിനായി പാക്കറ്റ് വ്യാപാരികള്‍ വാങ്ങുന്ന ഓര്‍ത്തോഡക്‌സ് പൊടി തേയിലകിലോ മൂന്ന് രൂപ വില ഉയര്‍ത്തിയാണ് വാങ്ങിയത്. ഇല തേയില രണ്ട് ലക്ഷം കിലോയും പൊടി തേയില 6, 53,000 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി.