Friday, March 13, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM

സ്‌നേഹത്തിന്റെ പുസ്‌തകത്തിലൂടെ മോദിയുടെ ഹൃദയം കീഴടക്കി മലയാളി അമ്മയും മകനും, ലക്ഷ്‌മിയു​ടെ വരികള്‍ക്ക്‌ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ ശ്രീറാമിന്റെ ചിത്രങ്ങള്‍

കവയിത്രിയും ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജിലെ ബോട്ടണി അസി.പ്രഫസറുമായ ലക്ഷ്‌മി ശ്രീകുമാറിന്റെ 'ബ്ലോസമിങ്‌ വിത്ത്‌ ബഡ്‌സ്' എന്ന കവിതാ സമാഹാരമാണ്‌ പ്രധാനമന്ത്രിയുടെ മനംകവര്‍ന്നത്‌.
uploads/news/2026/02/825495/k5.jpg

കൊല്ലം: സ്‌നേഹത്തിന്റെയും കലയുടെയും പുസ്‌തകത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയം കീഴടക്കി മലയാളി അമ്മയും മകനും. കവയിത്രിയും ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജിലെ ബോട്ടണി അസി.പ്രഫസറുമായ ലക്ഷ്‌മി ശ്രീകുമാറിന്റെ 'ബ്ലോസമിങ്‌ വിത്ത്‌ ബഡ്‌സ്' എന്ന കവിതാ സമാഹാരമാണ്‌ പ്രധാനമന്ത്രിയുടെ മനംകവര്‍ന്നത്‌.
അമ്മയുടെ സവിശേഷമായ വരികള്‍ക്ക്‌ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ മകന്‍ ശ്രീറാം ചന്ദ്രന്‍ ചിത്രങ്ങളിലൂടെ ജീവന്‍ നല്‍കി. ലക്ഷ്‌മിയുടെ കൈപ്പടയിലുള്ള പുതുവത്സര സന്ദേശവും പുസ്‌തകവും പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു. പുസ്‌തകം ഹൃദയത്തില്‍ തൊടുന്നതായി വ്യക്‌തമാക്കി ഇക്കഴിഞ്ഞ 16ന്‌ പ്രധാനമന്ത്രി മറുപടി നല്‍കി.
സംയുക്‌തമായ സര്‍ഗാത്മകതയുടെ മനോഹരമായ ആഘോഷമാണ്‌ പുസ്‌തകമെന്ന്‌ അദ്ദേഹം പ്രകീര്‍ത്തിച്ചു. അമ്മയുടെ വാക്കുകള്‍ മകന്റെ ചിത്രങ്ങളിലൂടെ ജീവന്‍ കണ്ടെത്തി. ഇത്‌ പ്രതിഭ മാത്രമല്ല, അപൂര്‍വമായ സര്‍ഗാത്മക സമന്വയമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഭാവനയുടെയും ആവിഷ്‌കാരത്തിന്റെയും ഇഴുകിച്ചേരലാണ്‌ ഇവരുടെ രചനയെന്നും പ്രധാനമന്ത്രി മറുപടിയില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കവടിയാര്‍ (കല്‍പന) സ്വദേശിയായ ലക്ഷ്‌മി ശ്രീകുമാറിന്റെ ഭര്‍ത്താവ്‌ പ്രശാന്ത്‌ ചന്ദ്രന്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ബിംസ്‌റ്റെക്‌ ഐ.ഇ.എസ്‌. ഡയറക്‌ടറാണ്‌. ലക്ഷ്‌മി ശ്രീകുമാറും കുടുംബവും ഇപ്പോള്‍ ശാസ്‌താംകോട്ടയിലാണ്‌ താമസം.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW