-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവും, മലയാളക്കരയുടെ നൊമ്പരവുമായ ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. തീരാനോവിനിടയിലും അവയവദാനത്തിനു തയാറായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്‍ ആന്‍ ജോണിന്റേയും തീരുമാനം മഹത്തരമാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തില്‍ പരുക്കേറ്റ് ഷെറിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും ചികിത്സയിലാണ്. താങ്ങാനാവാത്ത നൊമ്പരത്തിലും കുഞ്ഞുമോളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായതില്‍ അഭിമാനമുണ്ടെന്ന് മുത്തച്‌ഛന്‍ റജി സാമുവേല്‍ പറഞ്ഞു. സദുദ്യമത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്‌ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സര്‍ക്കാര്‍-സ്വകാര്യമേഖലകള്‍ തമ്മിലുള്ള മികച്ച ഏകോപനമാണ് ദൗത്യം വിജയിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.