-->
അമ്പലപ്പുഴ: പുന്നപ്രയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ്, പിതൃസഹോദരിയുടെ ഭര്‍ത്താവ്, പിതൃസഹോദരീപുത്രന്‍ എന്നിവര്‍ അറസ്‌റ്റില്‍. മൂവരെയും കോടതി റിമാന്‍ഡ് ചെയ്‌തു. കേസില്‍ പ്രതിയായ മറ്റൊരു ബന്ധു ഒളിവില്‍.
2022 ജനുവരി മുതല്‍ കുട്ടി നിരന്തരപീഡനത്തിന് ഇരയായിരുന്നു. ബന്ധുകൂടിയായ കൂട്ടുകാരിയോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുടെ പിതാവിന് തിരുവനന്തപുരം സ്വദേശിനിയുമായുള്ള വിവാഹബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. ആ ബന്ധം വേര്‍പിരിഞ്ഞശേഷം ഇയാള്‍ ആലപ്പുഴ കുതിരപ്പന്തി സ്വദേശിനിയെ വിവാഹംചെയ്‌തു. അവരില്‍ ജനിച്ച കുട്ടിയാണ് പീഡനത്തിനിരയായത്.
അമ്മ ഉപേക്ഷിച്ച് പോയതോടെ എട്ടുവയസ് വരെ കുതിരപ്പന്തിയിലുള്ള വീട്ടിലായിരുന്നു കുട്ടിയുടെ താമസം. അവിടെവച്ച് മാതൃസഹോദരന്‍ പീഡിപ്പിച്ചു. ഈ കേസില്‍ അറസ്‌റ്റിലായ മാതൃസഹോദരന്‍ പിന്നീട് ജീവനൊടുക്കി.
അതിനുശേഷം പുന്നപ്രയില്‍ പിതൃസഹോദരിയുടെ വീട്ടിലാണ് കുട്ടി താമസിച്ചത്. അവിടെനിന്ന് ശിശുസംരക്ഷണസമിതി കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും 2022-ല്‍ പിതാവ് വിളിച്ചുകൊണ്ടുവന്ന് സഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ചു. അതിനിടെയാണ് തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയത്.