Friday, March 13, 2026 Last Updated 22 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടി: ജോസ്‌ കെ. മാണി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച മന്ത്രി റോഷി അഗസ്‌റ്റിന്റെ പ്രഖ്യാപനത്തില്‍ വീണ്ടും വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ.മാണി. സ്‌ഥാനാര്‍ഥി ആരാകണമെന്നു തീരുമാനിക്കുന്നതു പാര്‍ട്ടിയാണ്‌. അതില്‍ തര്‍ക്കങ്ങള്‍ക്കോ ആശയക്കുഴപ്പങ്ങള്‍ക്കോ സ്‌ഥാനമില്ല.
പാര്‍ട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണു റോഷി പറഞ്ഞത്‌. മാധ്യമങ്ങള്‍ ഭാവനയില്‍നിന്നു വിശദീകരിക്കുന്നതുകൊണ്ടാണ്‌ തിരുത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ സ്‌ഥാനാര്‍ഥിത്വത്തില്‍ സദുദ്ദേശത്തോടെയാണ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞത്‌. മൈക്ക്‌ തട്ടിപ്പറിക്കുകയല്ല ഉണ്ടായത്‌. ഞങ്ങള്‍ സഹോദരതുല്യരാണ്‌. ആ സ്വാതന്ത്ര്യം റോഷിക്കു നല്‍കിയിട്ടുണ്ട്‌. മത്സരിക്കണമെന്ന ആഗ്രഹമാണ്‌ അദ്ദേഹം പറഞ്ഞത്‌. ഒരു പാര്‍ട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ജോസ്‌ കെ. മാണി പറഞ്ഞു.പാര്‍ട്ടി നേതൃത്വവും അണികളും താന്‍ മത്സരിക്കണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാകാം. അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും.
ഒരാള്‍ മത്സരിക്കുമെന്ന്‌ പറയുന്നതില്‍ എവിടെയാണ്‌ ഇത്ര കുഴപ്പമെന്നും ജോസ്‌ ചോദിച്ചു. എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥയുടെ ശോഭ കെടുത്താന്‍ സംഘടിതനീക്കം നടക്കുന്നുണ്ട്‌. അതിനു പിന്നില്‍ പെയ്‌ഡ് പ്ലാറ്റ്‌ഫോമാണെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW