-->
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെത്തിയ കേരളത്തില്‍നിന്നുള്ള ബി.ജെ.പി. ജനപ്രതിനിധിസംഘം ഇന്ത്യയിലെ പ്രധാന നഗരസഭകള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമണ് വിവിധ സംസ്‌ഥാനങ്ങളിലെ ബി.ജെ.പി. ഭരിക്കുന്ന ഒന്‍പത് നഗരസഭകള്‍ സന്ദര്‍ശിക്കുന്നത്.
നൂറോളം ജനപ്രതിനിധികള്‍ ഒന്‍പത് സംഘങ്ങളായി വിവിധ സംസ്‌ഥാനങ്ങളിലെ നഗരസഭകള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു. ഈ നഗരസഭകളിലെ ഭരണരീതി, ജനക്ഷേമ പദ്ധതികള്‍, വികസന പദ്ധതികള്‍ എന്നിവ കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, മധ്യപ്രദേശിലെ ഭോപ്പാല്‍, ഗ്വാളിയര്‍, ഗോവയിലെ പനജി, ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ് നഗരസഭകളാണ് സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരത്തു ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാല്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവര്‍ അടക്കമുള്ളവര്‍ കേരളത്തിലേക്കു മടങ്ങി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായും കേരളത്തില്‍നിന്നുള്ള ജനപ്രതിനിധിസംഘം കൂടിക്കാഴ്‌ച നടത്തി. ജനപ്രതിനിധികളിലെ സ്‌ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തത്തില്‍ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. ദേശീയ ആസ്‌ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത സംഘവുമായി സംവദിച്ചു. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.