Saturday, March 14, 2026 Last Updated 19 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

'ആര്‍.ആര്‍.ടി.എസ്‌. റെയില്‍ പദ്ധതി പരിഗണിക്കണം'

തിരുവനന്തപുരം: സില്‍വര്‍ ലൈനിനു ബദലായി റീജിയണല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്‌) റെയില്‍ പദ്ധതി പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിനു സംസ്‌ഥാനത്തിന്റെ കത്ത്‌. മന്ത്രിസഭ അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കത്തയച്ചത്‌.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ആര്‍.ആര്‍.ടി.എസ്‌. പദ്ധതി പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നതു കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഡല്‍ഹി-മീററ്റ്‌ ആര്‍.ആര്‍.ടി.എസ്‌. മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മെട്രോ ട്രെയിന്‍ സംവിധാനങ്ങളെയും വിമാനത്താവളങ്ങളെയും പദ്ധതി കൂട്ടിയിണക്കും. സാധ്യതാപഠനം നടത്തി വിശദമായ പദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കണം. ഗതാഗത വകുപ്പിനെയാണ്‌ പദ്ധതി നടത്തിപ്പിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനു(എന്‍.സി.ആര്‍.ടി.സി) മായി പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW