Thursday, March 12, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.53 AM

എ.ഐയിലെ ഇന്ത്യന്‍ മാതൃക: മാറ്റം സാധാരണക്കാരന്റെ ജീവിതത്തില്‍

ഇന്ത്യയിലെ നിര്‍മിത ബുദ്ധി (എ.ഐ.)യുടെ യഥാര്‍ത്ഥ വിജയം വിലയിരുത്തപ്പെടുന്നത്‌ ജി.പി.യു. ക്ല സ്‌റ്ററുകളുടെ വലുപ്പത്തിലോ പ്രോസസ്സിങ്‌ ശേഷിയിലോ അല്ല, മറിച്ച്‌ എ.ഐ. ആപ്ലിക്കേഷനുകള്‍ പൗരന്മാരുടെ ജീവിത നിലവാരം എപ്രകാരം മെച്ചപ്പെടുത്തുന്നു എന്നതിനെ അടിസ്‌ഥാനമാക്കിയാണ്‌.
ഉദാഹരണത്തിന്‌, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ കണ്ടെത്താന്‍ ആശ പ്രവര്‍ത്തകരെ എ.ഐ. സഹായിക്കുമ്പോഴും, ചെറുകിട കര്‍ഷകര്‍ക്ക്‌ കീടനാശിനി ഉപയോഗം ഗണ്യമായി ലഭിക്കാന്‍ കഴിയുമ്പോഴും, വിദൂര പ്രദേശങ്ങളില്‍ സ്‌ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ വായനാ ശേഷിയും ഗണിതത്തിലെ പ്രാവീണ്യവും ഗണ്യമായി മെച്ചപ്പെടുമ്പോഴും എ.ഐയുടെ യഥാര്‍ത്ഥ വിജയം വിലയിരുത്തപ്പെടും.
ഇന്ത്യയ്‌ക്ക്‌ എ.ഐ. എങ്ങനെ പ്രയോജനപ്പെടുത്താമെന്നതില്‍ 2026-ലെ സാമ്പത്തിക സര്‍വേ പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്നു. സര്‍വേയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എ.ഐ. സാമ്പത്തിക കൗണ്‍സിലിന്റെ പ്രാഥമിക ലക്ഷ്യം മാനവ ക്ഷേമവും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളും സംരക്ഷിക്കുകയെന്നതാണ്‌. മനുഷ്യത്വത്തിനും സമഗ്ര സാമ്പത്തിക വികസനത്തിനും ഉതകുന്നതാകണമിതെന്ന്‌ ദേശീയ എ.ഐ. അഡോപ്‌ഷന്‍ നയം വ്യക്‌തമാക്കുന്നു. ഒപ്പം, എ.ഐ. ആഭ്യന്തര സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുഗുണമായി വര്‍ത്തിക്കണം, മാത്രമല്ല, എ.ഐ. ഉപയോഗത്തിലെ നേട്ടങ്ങള്‍ സമ്പദ്‌വ്യവസ്‌ഥയുടെ സമസ്‌ത മേഖലകളിലും, എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകണം.
ഭാഗ്യവശാല്‍, ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാഹചര്യങ്ങള്‍ക്കനുസരിച്ചും അടിയന്തര ആവശ്യകതകള്‍ക്കനുസരിച്ചും രൂപകല്‍പന ചെയ്‌ത എ.ഐ. പരിഹാരങ്ങള്‍ ഇന്ത്യന്‍ നൂതനാശയക്കാര്‍ വിന്യസിക്കുന്നു. ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, നഗരപരിപാലനം, ദുരന്തനിവാരണ തയാറെടുപ്പ്‌ തുടങ്ങിയ മേഖലകളിലെ ആപ്ലിക്കേഷനുകള്‍ പ്രതീക്ഷാജനകമാണ്‌. ശക്‌തമായ പിന്തുണ നല്‍കിയാല്‍, രാജ്യത്തിന്റെ മുഴുവന്‍ വിപണിയും ലക്ഷ്യമിട്ട്‌, വ്യത്യസ്‌തങ്ങളായ ആപ്ലിക്കേഷനുകള്‍ സജ്‌ജമാക്കാനും ഭാവിയില്‍ ഇന്ത്യന്‍ എ.ഐ. ആപ്ലിക്കേഷന്‍ സ്‌റ്റാക്കിലേക്ക്‌ കൂട്ടിച്ചേര്‍ക്കാനും, രാജ്യാന്തര വിപണികളിലേക്ക്‌ പരിചയപ്പെടുത്താനും സാധിക്കും. രസകരവും പ്രചോദനാത്മകവുമായ ചില സംരംഭങ്ങള്‍ നമുക്ക്‌ പരിശോധിക്കാം.

ആരോഗ്യ സംരക്ഷണം

പരമ്പരാഗത മാമോഗ്രാഫിക്ക്‌ പകരം, ശാരീരിക സ്‌പര്‍ശനം ആവശ്യമില്ലാത്തതും സ്വകാര്യതയെ മാനിക്കുന്നതുമായ സ്‌തനാര്‍ബുദ പരിശോധനാ ഉപാധിയെന്ന നിലയില്‍ എ.ഐ. അധിഷ്‌ഠിത തെര്‍മല്‍ ഇമേജിങ്‌ ഉപകരണം, നിരാമയ്‌ വികസിപ്പിച്ചെടുത്തു. മാമോഗ്രാഫി പലപ്പോഴും പരാജയപ്പെടുന്ന, ഇടതൂര്‍ന്ന സ്‌തനകലകളുള്ള വനിതകളില്‍ ഉള്‍പ്പെടെ, എല്ലാ പ്രായക്കാരിലുമുള്ള അസാധാരണത്വങ്ങള്‍ നേരത്തേ കണ്ടെത്താന്‍ ഈ ഉപകരണം പ്രാപ്‌തമാണ്‌.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കൊണ്ടു നടക്കാനും കഴിയുന്നതും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതുമായ ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധനഗര പ്രദേശങ്ങളിലും സാര്‍വത്രിക പരിശോധനയ്‌ക്കായി വളരെ പ്രായോഗികവും ഫലപ്രദവുമാണ്‌. എക്‌സ്‌റേയും സി.ടി. സ്‌കാനുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിശകലനം ചെയ്യുന്ന എ.ഐ. ഉപകരണമായ ക്യുര്‍ എ.ഐ., ടിബി, ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം തുടങ്ങിയ 35-ലധികം രോഗാവസ്‌ഥകള്‍ കണ്ടെത്തുന്നു.
റേഡിയോളജിസ്‌റ്റുകള്‍ ലഭ്യമല്ലാത്ത വിഭവ-പരിമിതമായ സാഹചര്യങ്ങളില്‍ ഈ പരിഹാരം ഏറെ ഫലപ്രദമാണ്‌. രോഗികളെ വേഗത്തില്‍ വിലയിരുത്തുന്നതിനും വിദൂര ഗ്രാമപ്രദേശങ്ങളില്‍ ആവശ്യമായ ചികിത്സ നല്‍കുന്നതിനും ആരോഗ്യ പ്രവര്‍ത്തകരെ ഇത്‌ സഹായിക്കുന്നു. എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന സെ്‌റ്റതസ്‌കോപ്പായ എ.ഐ. സെ്‌റ്റല്‍ത്‌, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്‌ദങ്ങളെ കൃത്യമായ, വിദൂര രോഗനിര്‍ണയത്തിനായി ദൃശ്യ തരംഗരൂപങ്ങളാക്കി മാറ്റുന്നു.
ഈ ചെലവ്‌ കുറഞ്ഞ ഉപകരണത്തിന്‌ 93% കൃത്യതയുണ്ട്‌. കൂടാതെ ഗ്രാമീണ ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ഹൃദയ, ശ്വസന പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്താന്‍ പ്രാപ്‌തരാക്കുന്നു. ഇത്‌ സ്‌പെഷ്യലിസ്‌റ്റ്‌ പരിചരണത്തിലെ നിര്‍ണായക പരിമിതികള്‍ പരിഹരിക്കുകയും, ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തെ ശക്‌തിപ്പെടുത്തുകയും ചെയ്യുന്നു.

കൃഷി
നിയര്‍-ഇന്‍ഫ്രാറെഡ്‌ സ്‌പെക്രേ്‌ടാസ്‌കോപ്പിയും മെഷീന്‍ ലേണിങ്ങും ഉപയോഗിച്ച്‌ മണ്ണിന്റെ ആരോഗ്യം തത്‌ക്ഷണം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഉപകരണമാണ്‌ നിയോപെര്‍ക്‌. ഇത്‌ അഞ്ച്‌ മിനിറ്റിനുള്ളില്‍ മണ്ണിന്റെ 12 പ്രധാന സവിശേഷതകള്‍ വിലയിരുത്തി ലാബുകളുടേതിന്‌ തുല്യമായ കൃത്യതയോടെ ഫലങ്ങള്‍ നല്‍കുന്നു. വളം ഉപയോഗത്തില്‍ ഡേറ്റാ പിന്തുണയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളാനും, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, പ്രാഥമിക ചെലവുകള്‍ കുറയ്‌ക്കാനും കര്‍ഷകരെ ഇത്‌ സഹായിക്കുന്നു. കെണികളില്‍ കുടുങ്ങിയ കീടങ്ങളുടെ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാനും കീടനാശിനി പ്രയോഗത്തെക്കുറിച്ച്‌ തല്‍ക്ഷണവും പ്രാദേശികാടിസ്‌ഥാനത്തിലുള്ള ഉപദേശം ലഭ്യമാക്കാനും കര്‍ഷകരെ സഹായിക്കുന്ന എ.ഐ.അധിഷ്‌ഠിത മൊബൈല്‍ ആപ്ലിക്കേഷനായ കോട്ടണ്‍ഏസ്‌, വാദ്വാനി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ വികസിപ്പിച്ചതാണ്‌.
പിങ്ക്‌ ബോള്‍വോം പോലുള്ള കീടങ്ങളില്‍ നിന്ന്‌ വിളകളെ സംരക്ഷിക്കാനും, വിളവെടുപ്പ്‌ മെച്ചപ്പെടുത്തി ലാഭവിഹിതം വര്‍ധിപ്പിക്കാനും ആയിരക്കണക്കിന്‌ ചെറുകിട പരുത്തി കര്‍ഷകരെ ഈ ആപ്പ്‌ സഹായിക്കുന്നു. നിക്കോ റോബോട്ടിക്‌സ്‌ കമ്പ്യൂട്ടര്‍ വിഷന്‍ തയ്യാറാക്കിയ എ.ഐ. പവേഡ്‌ റോബോട്ടുകള്‍ കീടങ്ങളെയും കളകളെയും തത്സമയം തിരിച്ചറിയുന്നു. ഇത്‌ സെലക്‌ടീവ്‌ സ്‌പ്രേയിങ്‌ പ്രാപ്‌തമാക്കുന്നു, ആവശ്യമുള്ള ഇടങ്ങളില്‍ മാത്രമേ രാസവസ്‌തുക്കള്‍ ഉപയോഗിക്കുകയുള്ളൂ എന്ന്‌ ഉറപ്പാക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍ കീടനാശിനി ഉപയോഗം 60-90% വരെ പരിമിതപ്പെടുത്താനായതോടെ കര്‍ഷകരുടെ ചെലവുകളും പരിസ്‌ഥിതി മലിനീകരണവും കുറയ്‌ക്കാനായി. കാര്‍ഷിക നിരീക്ഷണം, ക്രെഡിറ്റ്‌ റിസ്‌ക്‌ വിശകലനം, അവസാന കര്‍ഷകനിലേക്കും നേരിട്ടുള്ള സഹായം എന്നിവ സമന്വയിപ്പിക്കുന്ന എ.ഐ. അധിഷ്‌ഠിത ഡിജിറ്റല്‍ കാര്‍ഷിക ആവാസവ്യവസ്‌ഥയാണ്‌ 'ക്രോപിന്‍'. ഇത്‌ സുസ്‌ഥിര ഉത്‌പാദനക്ഷമതയും കാലാവസ്‌ഥാ-അധിഷ്‌ഠിത തീരുമാനങ്ങളും സുഗമമാക്കുന്നു, വിപരീത സാഹചര്യങ്ങളെപ്പോലും ആഗോളതലത്തില്‍ പ്രായോഗികമായ പ്രവചനാത്മക കൃഷി സമ്പ്രദായങ്ങളാക്കി മാറ്റുന്നു.

വിദ്യാഭ്യാസം

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഗണിതശാസ്‌ത്ര പഠനത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ രൂപകല്‍പന ചെയ്‌ത എ.ഐ. അധിഷ്‌ഠിത വ്യക്‌തിഗത പഠന പ്ലാറ്റ്‌ഫോമാണ്‌ പഠായി വിത്ത്‌ എ.ഐ. വെറും ആറ്‌ ആഴ്‌ചയ്‌ക്കുള്ളില്‍, ഇത്‌ പൊതുവെയുള്ള വിജയ നിരക്കിലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ പ്രകടനത്തിലും ഗണ്യമായ പുരോഗതി സാധ്യമാക്കി. ഗ്രാമീണ ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ പഠന വിടവുകള്‍ നികത്തുന്നതിനുള്ള വിപുലീകൃത മാതൃകയായി ഇത്‌ വര്‍ത്തിക്കുന്നു. റോക്കറ്റ്‌ ലേണിങ്‌ എന്ന സംരംഭകര്‍ക്ക്‌ എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പഠന സഹായിയുണ്ട്‌, അപ്പു (ഒരു ജനറേറ്റീവ്‌ എ.ഐ ആന) - അത്‌ മാതാപിതാക്കളുമായും കുട്ടികളുമായും വാട്ട്‌സ്‌ആപ്പ്‌ മുഖേന സംവദിക്കുന്നു. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ അടിസ്‌ഥാന സാക്ഷരതയും സംഖ്യാശാസ്‌ത്രവും നേടാന്‍ ഇത്‌ ചെറിയ കളികള്‍ അടിസ്‌ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു. ബെലഗാവി സ്‌മാര്‍ട്‌സിറ്റി അതിന്റെ പൊതു ലൈബ്രറി സംവിധാനത്തിലേക്ക്‌ ആഴത്തിലുള്ള പഠനത്തിന്‌ സഹായകമായ ഇ-ബുക്കുകള്‍ സംയോജിപ്പിക്കുന്നു. ഉപയോക്‌തൃ പെരുമാറ്റം വിശകലനം ചെയ്യുകയും, കഥാ സന്ദര്‍ഭങ്ങള്‍, പദാവലി, ബുദ്ധിമുട്ട്‌ എന്നിവ തത്സമയം വിലയിരുത്തുകയും ചെയ്യുന്ന ഈ പുസ്‌തകങ്ങള്‍ മെച്ചപ്പെട്ട ഇടപെടലും ഗ്രഹണശേഷിയും ഉറപ്പാക്കുന്നു. വെറും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വായനാ വേഗതയില്‍ 12% പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്‌.
താഴെത്തട്ടില്‍ കേന്ദ്രീകരിച്ചുള്ള ഈ എ.ഐ. മുന്നേറ്റങ്ങള്‍ക്ക്‌ വേണ്ട ശക്‌തമായ ഒരു ഇക്കോസിസ്‌റ്റം ഓര്‍ക്കസ്‌ട്രേറ്ററായി മാറാനും, പാന്‍-ഇന്ത്യ സ്വാധീനമുള്ള ആപ്ലിക്കേഷനുകളായി അവയെ വികസിപ്പിക്കാന്‍ സഹായിക്കാനും സര്‍ക്കാരിന്‌ കഴിയും. ഈ എ.ഐ. ആപ്ലിക്കേഷനുകളുടെ വിപണി വികസനത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന്‌, എംപാനല്‍ ചെയ്‌ത ആഭ്യന്തര എ.ഐ. ആപ്ലിക്കേഷനുകള്‍ക്ക്‌ സര്‍ക്കാര്‍ (സംസ്‌ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ) വകുപ്പുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ മുതലായവയ്‌ക്ക്‌ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയും വിധം സംഭരണം സുഗമമാക്കാന്‍ സര്‍ക്കാരിന്‌ കഴിയും. കൂടാതെ, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം മുതലായവയില്‍ എ.ഐഅധിഷ്‌ഠിത മാനദണ്ഡങ്ങള്‍ സ്‌ഥാപിക്കുന്നതിലൂടെ, ഉപഭോക്‌താക്കള്‍ക്കും പൗരന്മാര്‍ക്കും അവ സ്വീകരിക്കുന്നതിന്‌ വിശ്വസനീയമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കാന്‍ സാധിക്കും.
ഈ എ.ഐ. ആപ്ലിക്കേഷനുകള്‍ വിശ്വസനീയമാണെന്ന്‌ തെളിയിച്ചുകഴിഞ്ഞാല്‍, ഗുണഫലങ്ങള്‍ ഏറെയുള്ള ആപ്ലിക്കേഷനുകളെ ഒരു ഇന്ത്യ എ.ഐ. ആപ്ലിക്കേഷന്‍ സ്‌റ്റാക്കിലേക്ക്‌ സംയോജിപ്പിക്കാന്‍ സര്‍ക്കാരിന്‌ കഴിയും. അതായത്‌, ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന, ആഗോള വിന്യാസത്തിന്‌ സജ്‌ജമായ പരിഹാരങ്ങള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാനാകുമെന്നര്‍ത്ഥം. എ.ഐയിലെ ആഗോള പങ്കാളിത്ത പ്ലാറ്റ്‌ഫോമുകള്‍ നമുക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. യൂറോപ്യന്‍ ജി.ഡി.പി.ആര്‍ പോലുള്ള രാജ്യാന്തര ചട്ടക്കൂടുകളുമായി ഇണങ്ങിച്ചേരുന്ന ഇന്ത്യന്‍ എ.ഐ. ആപ്ലിക്കേഷന്‍ സ്‌റ്റാക്കിനായുള്ള ശക്‌തമായ ദേശീയ ഭരണ ചട്ടക്കൂടിനെ വിവിധ രാജ്യങ്ങളില്‍ പ്ലഗ്‌-ആന്‍ഡ്‌-പ്ലേ രീതിയില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പന ചെയ്യാന്‍ സാധിക്കും.

(ബംഗളുരു ഐ.ഐ.എമ്മിലെ സ്‌ട്രാറ്റജി പ്രഫസറാണ്‌ ഋഷികേശ ടി. കൃഷ്‌ണന്‍. ഇതിഹാസ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡിജിറ്റലിന്റെ സഹസ്‌ഥാപകനും സി.ഇ.ഒയുമാണ്‌ എന്‍ ദയാസിന്ധു.)

Ads by Google
Saturday 14 Feb 2026 11.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW