Saturday, March 14, 2026 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

എയിംസ്‌ വരാന്‍ ഇനിയും സമയമുണ്ട്‌: സുരേഷ്‌ ഗോപി

കൊല്ലം: കേരളത്തില്‍ എയിംസ്‌ 2026-ല്‍ വരുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നും തങ്ങള്‍ക്ക്‌ ഇനിയും സമയമുണ്ടെന്നും കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി.
താന്‍ പ്രധാനമന്ത്രിയോ ആരോഗ്യ മന്ത്രിയോ അല്ല. സര്‍ക്കാര്‍ സ്‌ഥലമെടുത്ത്‌ നല്‍കട്ടെ. ഇപ്പോള്‍ സജ്‌ജമായാല്‍ അടുത്തവര്‍ഷമോ 2028 ലോ എയിംസ്‌ വരും.
ആലപ്പുഴയില്‍ എയിംസ്‌ വരണമെന്ന്‌ 2016 മുതലുള്ള എന്റെ നിലപാടാണ്‌. അവിടെ സ്‌ഥലം തന്നില്ലെങ്കില്‍ തൃശൂരില്‍ വരും. അതിന്‌ അനുയോജ്യമായ നാല്‌ സ്‌ഥലങ്ങളെങ്കിലും നിര്‍ദേശിക്കണം.
തൃശൂരില്‍ ഫോറന്‍സിക്‌ ലാബ്‌ സ്‌ഥാപിക്കാനായി ഏഴ്‌ ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടപ്പോള്‍ തിരുവനന്തപുരത്ത്‌ 30 വര്‍ഷത്തേക്ക്‌ ഏഴ്‌ ഏക്കര്‍ ഭൂമി പാട്ടത്തിന്‌ നല്‍കാമെന്നാണ്‌ അറിയിച്ചത്‌. അടുത്തതായി തൃശൂരില്‍ ഫോറന്‍സിക്‌ സര്‍വകലാശാല സ്‌ഥാപിക്കാന്‍ 25 ഏക്കര്‍ ഭൂമി അമിത്‌ ഷാ ആവശ്യപ്പെടാന്‍ പോവുകയാണ്‌. അത്‌ നല്‍കാന്‍ തയാറാവുമോയെന്നു നോക്കട്ടെ-സുരേഷ്‌ ഗോപി പറഞ്ഞു.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW