-->
കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സ്‌മാര്‍ട് ബസാര്‍, രാജ്യവ്യാപകമായി തങ്ങളുടെ ഏറ്റവും വലിയ 'സ്‌മാര്‍ട് ബസാര്‍ എക്‌സ്‌ചേഞ്ച്' പദ്ധതിക്ക് തുടക്കം കുറിച്ചു.
കുടുംബങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ കുറയ്‌ക്കാനും ലാഭകരമായി ഷോപ്പിങ് നടത്താനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന പഴയ പത്രക്കടലാസുകള്‍, പഴയ വസ്‌ത്രങ്ങള്‍, ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവ സ്‌മാര്‍ട് ബസാര്‍ സ്‌റ്റോറുകളില്‍ നല്‍കി കിലോയ്‌ക്ക് 100 രൂപ എന്ന നിരക്കില്‍ മൂല്യം നേടാന്‍ ഉപഭോക്‌താക്കള്‍ക്ക് സാധിക്കും.
പഴയ സാധനങ്ങള്‍ക്ക് പകരമായി നല്‍കുന്ന എക്‌സ്‌ചേഞ്ച് വാല്യൂ സ്‌റ്റോര്‍ കൂപ്പണുകളായാണ് ലഭിക്കുക. ഈ കൂപ്പണുകള്‍ ഉപയോഗിച്ച് സ്‌മാര്‍ട്ട് ബസാറിലെ നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വസ്‌ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ കൂടുതല്‍ ലാഭത്തില്‍ വാങ്ങാം.
കുടുംബങ്ങളുടെ ദൈനംദിന ചെലവുകള്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുക എന്നതാണ് സ്‌മാര്‍ട് ബസാറിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ. ദാമോദര്‍ മാള്‍ പറഞ്ഞു.