Wednesday, March 11, 2026 Last Updated 37 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.28 PM

‘സഹതാരത്തിനുള്ള സംസ്ഥാന അവാർഡിന് അദ്ദേഹം അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നു...’ റിയാസ് ഖാന്റെ ട്രാന്‍ഡ്ജെന്‍ഡര്‍ കഥാപാത്രത്തെ പറ്റി ഭാര്യ ഉമ റിയാസ്

uploads/news/2026/02/825340/Untitled-6.jpg
Uma Riyaz Khan about riyaz's role in nandini serial (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിദ്ധ്യമായ റിയാസ് ഖാന്‍ വില്ലനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ്. മസില്‍മാനായി വേറിട്ട ലുക്കില്‍ സിനിമയിലേക്ക് എത്തിയ താരം സിനിമയില്‍ നായകനായി ഉയര്‍ന്നു വരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിളങ്ങിയത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ്. റിയാസ് ഖാന്റെ സ്റ്റെലിനും ലുക്കിനും ആരാധകർ ഏറെയാണ്. ഇരുപത് വർഷത്തിലേറെയായി സിനിമയിൽ സജീവമായി നിൽക്കുന്ന നടനോട് ഒരു ഹീറോ റോൾ ചെയ്യുന്ന നടനോടുള്ള അതേ സ്നേഹമാണ് മലയാളികൾക്ക്.
താരത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ കരുത്ത് ഭാര്യയും നടിയും നർത്തകിയുമായ ഉമയാണ്. മലയാള സിനിമാ താരമായിരുന്ന കമല കാമേഷിന്റെ മകളാണ് ഉമ. അന്യമതക്കാരായതു കൊണ്ട് തന്നെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരായവരാണ് ഇവർ. എങ്കിലും തങ്ങളുടെ ദാമ്പത്യത്തിലൂടെ പരസ്പരമുള്ള സ്നേഹം സത്യമാണെന്ന് ഇവര്‍ രണ്ടാളും തെളിയിക്കുന്നുണ്ട്. എപ്പോഴും റിയാസ് ഖാന് പിന്തുണയും കരുത്തുമായി ഉമ കൂടെയുണ്ട്.
ഇപ്പോഴിതാ റിയാസ് ഖാന്‍ അഭിനയിക്കുന്ന നന്ദിനി സീരിയലിലെ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റ് പങ്കിടുകയാണ് ഉമ റിയാസ് ഖാന്‍. ഈ സീരിയലില്‍ ട്രാൻസ് ജെൻഡർ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആ കഥാപാത്രത്തിന് സംസ്ഥാന അവാര്‍ഡ് അര്‍ഹതയുണ്ടെന്നാണ് ഉമ കുറിക്കുന്നത്.
‘‘നന്ദിനി സീരിയലിലെ സഹതാരത്തിനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് അർഹമാണെന്ന് ഞാൻ കരുതുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്ത്രീവേഷത്തിലുള്ള റിയാസ് ഖാന്റെ ചിത്രങ്ങള്‍ ഭാര്യ ഉമ റിയാസ് പങ്കിട്ടിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റിനു താഴെ റിയാസ് ഖാന്റെ കഥാപാത്രത്തെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ചിലര്‍ പ്രതികൂലമായ കമന്റുകളും കുറിക്കുന്നുണ്ട്. ‘പുരുഷ നടന്മാരെ ട്രാൻസ് സ്ത്രീകളെ സ്ക്രീനിൽ പ്രതിനിധീകരിക്കുമ്പോൾ അത് അപമാനകരമായി തോന്നുന്നു. യഥാർത്ഥ പ്രാതിനിധ്യം വളരെക്കാലമായി ആവശ്യമാണ് - ട്രാൻസ് സ്ത്രീകൾക്ക് സ്വന്തം കഥകൾ പറയാനും യഥാർത്ഥ ട്രാൻസ് പ്രതിഭകളാൽ അവതരിപ്പിക്കപ്പെടാനും അർഹതയുണ്ട്...’ എന്നാണ് ഒരു കൂട്ടര്‍ കുറിക്കുന്നത്. എന്നാല്‍ മറ്റൊരു കൂട്ടര്‍, ‘തീർച്ചയായും അദ്ദേഹം പൂർണ്ണമായും അർഹനാണ്, അദ്ദേഹത്തിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്... നന്ദിനിയിലെ എന്റെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ഈ വേഷത്തിൽ അദ്ദേഹത്തെക്കാൾ നന്നായി മറ്റാർക്കും ചെയ്യാൻ കഴിയില്ല...’ എന്നാണ് കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW