-->
ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ദിലീപ് ചിത്രമാണ് ഭ ഭ ബ. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററിൽ നിന്നും കിട്ടുന്നത്.
ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി റിയാസ് ഖാനും എത്തുന്നുണ്ട്. സിനിമയുടെ പ്രൊമോഷൻ ഭാഗമായി ദിലീപിനൊപ്പം റിയാസ് ഖാനും മറ്റു താരങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ ദിലീപും റിയാസ് ഖാനും ഒരുമിച്ച് എത്തിയപ്പോഴുള്ള ഒരു തമാശ കലർന്ന നിമിഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ദിലീപും റിയാസ് ഖാനും ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നത് കാണാം. പിന്നീട് റിയാസ് ദിലീപിന് ഉമ്മ കൊടുക്കുന്നുമുണ്ട്. ഉമ്മ തിരികെ കൊടുക്കാൻ ദിലീപ് ഒരുങ്ങുമ്പോഴാണ് തമാശ നടക്കുന്നത്. രണ്ടു പേരും ഒരേ സമയം ഉമ്മ കൊടുക്കാൻ മുഖം തിരിക്കും. അമളി പറ്റിപ്പോയെന്നു മനസ്സിലാകുന്നതോടെ ദിലീപ് അമ്പരന്ന് ചിരിക്കുന്നതും വിഡിയോയിൽ കാണാം. "വേറെ എന്തെങ്കിലും ആയിപ്പോയേനെ..." എന്ന് ദിലീപ് പൊട്ടിച്ചിരിച്ചു പറയുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറൽ ആയതോടെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്. "ദിലീപ്: ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി, ലെ റിയാസ് ഖാൻ : 2 കൺട്രീസ് കഴിഞ്ഞ് ഇവന് ഇപ്പഴാ ഒരു ഉമ്മ കൊടുക്കാൻ പറ്റിയെ, നീയെന്നെ ട്യൂൺ ചെയ്യാർന്നു അല്ലേ, 2 കൺട്രീസ് ഓർമ്മ വന്നു... " എന്നതടക്കമാണ് കമന്റുകൾ.