Sunday, March 15, 2026 Last Updated 53 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 02.45 PM

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ശമ്പളത്തോടെയുള്ള ആർത്തവ അവധി ആവശ്യം ഗൗരവകരമെന്ന് ഹൈക്കോടതി

രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
ksrtc, menstrual leave

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി. നയതലത്തിലുള്ള തീരുമാനം ഇക്കാര്യത്തിൽ കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

ഇത്തരത്തിലുള്ള അവധിക്ക് കേരള സർവീസ് ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഉന്നയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW