Saturday, March 14, 2026 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.26 PM

ആദ്യ ബലാത്സംഗ കേസില്‍ രാഹുലിനു മുന്‍കൂര്‍ ജാമ്യം

uploads/news/2026/02/825216/k5.jpg

കൊച്ചി: ആദ്യ ബലാത്സംഗക്കേസില്‍ പാലക്കാട്‌ എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനു ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലൈംഗിക ബന്ധവും ഗര്‍ഭഛിദ്രവും ഉഭയസമ്മത പ്രകാരമാണെന്നു സൂചിപ്പിച്ചാണു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.
'പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്‌സാപ്പ്‌ ചാറ്റുകളില്‍ നിന്നടക്കം ഇങ്ങനെയാണു മനസിലാക്കേണ്ടത്‌. ക്രൂരമായ പീഡനത്തിന്‌ ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്‌തിയുടെ അടുത്തേക്ക്‌ പോകുന്നത്‌ അവിശ്വസനീയമാണ്‌. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണിത്‌. ബന്ധം തകരുമ്പോള്‍ അതു പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല. ഇക്കാര്യം അംഗീകരിക്കാനാകില്ല.'-ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവില്‍ പറയുന്നു. രാഹുലിന്റെ സുഹൃത്താണു യുവതിക്കു ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കിയത്‌. ഇത്‌ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്നു വാട്‌സാപ്പ്‌ ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയായ രണ്ടുവ്യക്‌തികള്‍ പരസ്‌പര സമ്മതത്തോടെ ദീര്‍ഘകാലം ബന്ധത്തില്‍ ഏര്‍പ്പെടുന്നതു ബലാത്സംഗമായി കാണാനാവില്ല. ഇത്തരം ബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവയെ ക്രിമിനല്‍ കുറ്റമാക്കുന്ന പ്രവണതയില്‍ സുപ്രീം കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. പരാതിക്കാരി രാഹുലുമായി മുമ്പു പ്രണയത്തിലായിരുന്നുവെന്നും, ആരോപിക്കപ്പെട്ട സംഭവത്തിനു ശേഷവും അവര്‍ ഒന്നിച്ചു കഴിഞ്ഞിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
നിര്‍ബന്ധിത ലൈംഗിക അതിക്രമമാണോ എന്ന കാര്യത്തില്‍ വ്യക്‌തത വരുത്താന്‍ പ്രോസിക്യൂഷനോട്‌ കോടതി ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രം രാഹുലിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നോയെന്നു വിചാരണയില്‍ വ്യക്‌തമാകണമെന്നും കോടതി പറഞ്ഞു.
പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നതെന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പരാതി നല്‍കിയതാണെന്നുമാണു രാഹുല്‍ വാദിച്ചത്‌.

ജാമ്യവ്യവസ്‌ഥകള്‍:

മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്‌ഥനു കൈമാറണം. 16ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണം.
മൂന്നു ദിവസവും രാവിലെ മുതല്‍ വൈകിട്ടുവരെ ചോദ്യം ചെയ്യാം. കേരളം വിട്ടു പോകരുത്‌. ഓരോ രണ്ടാം ശനിയാഴ്‌ച്ചയും അന്വേഷണ ഉദ്യോഗസ്‌ഥനുമുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട്‌ സമര്‍പ്പിക്കണം. സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്‌. ജാമ്യത്തിലായിരിക്കുമ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്‌. അറസ്‌റ്റു രേഖപ്പെടുത്തണമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനു തോന്നിയാല്‍ അറസ്‌റ്റുചെയ്‌ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം. ചോദ്യംചെയ്യല്‍ വേള കസ്‌റ്റഡിക്കു തുല്യമായി.

Ads by Google
Thursday 12 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW