Saturday, March 14, 2026 Last Updated 19 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

അച്ചടക്കം പഠിപ്പിക്കാന്‍ അധ്യാപകരുടെ ചൂരല്‍പ്രയോഗം:കുറ്റമല്ലെന്നു ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ഥിളെ അച്ചടക്കം പഠിപ്പിക്കാന്‍ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നതു ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 118 പ്രകാരം മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. വിദ്യാര്‍ഥിയെ ചൂരല്‍കൊണ്ട്‌ അടിച്ചെന്നാരോപിച്ചു സ്‌കൂള്‍ അധ്യാപകനെതിരേ രജിസ്‌റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസ്‌ റദ്ദാക്കിയാണു ജസ്‌റ്റിസ്‌ സി. പ്രദീപ്‌ കുമാറിന്റെ വിധി.
കുട്ടി വിദ്യാലയത്തില്‍ എത്തുമ്പോള്‍, കുട്ടിയെ തിരുത്താനും അച്ചടക്കം നടപ്പാക്കാനുമുള്ള അധികാരം രക്ഷിതാവ്‌ അധ്യാപകനു നല്‍കുന്നുണ്ട്‌. ഇത്‌ അധ്യാപകസ്‌ഥാനത്തിന്റെ പ്രത്യേകതയാണെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥി നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോള്‍, അവന്റെ സ്വഭാവം മെച്ചപ്പെടുത്താന്‍ അധ്യാപകന്‍ നല്‍കുന്ന ശാരീരിക ശിക്ഷ സദുദ്ദേശ്യത്തോടെയുള്ളതാണോ എന്നു പരിശോധിക്കണം. ദുരുദ്ദേശ്യമില്ലാതെ പെരുമാറ്റം നന്നാക്കാന്‍ വേണ്ടിയാണെങ്കില്‍ അത്‌ അധ്യാപകന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW