Saturday, March 14, 2026 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പ്‌; പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന്‌ ഹര്‍ജി

കൊച്ചി: എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കണമെന്നാണ്‌ ആവശ്യം. കേസില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി തടസഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.
യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. 200 പേര്‍ക്ക്‌ ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ്‌ അസാധുവാക്കിയത്‌. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധി. യോഗത്തിനു സംസ്‌ഥാന നിയമമാണു ബാധകമെന്നും സിംഗിള്‍ ബെഞ്ച്‌ വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഈ വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌, യോഗത്തിന്‌ ബാധകമാകുന്നതു കേന്ദ്ര കമ്പനി നിയമമോ കേരള നോണ്‍ ട്രേഡിങ്‌ കമ്പനി നിയമമോ എന്നതില്‍ തീരുമാനം എടുക്കാനും ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ്‌. ഇതിനെതിരേ വി. വിജയകുമാര്‍ അടക്കം രണ്ടുപേരാണു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ്‌ പറയരുതെന്ന്‌ എന്നാണു തടസഹര്‍ജിയിലെ ആവശ്യം.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW