Friday, March 13, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

അയ്യപ്പസംഗമം വന്‍ അഴിമതി, ഹൈക്കോടതിക്കും മനസിലായി: ചെന്നിത്തല

കോട്ടയം: സംസ്‌ഥാന സര്‍ക്കാര്‍ ഏഴു കോടി രൂപ ചെലവഴിച്ചു നടത്തിയ ആഗോള അയ്യപ്പ സംഗമം വലിയ അഴിമതിയാണെന്നു തെളിഞ്ഞതായി രമേശ്‌ ചെന്നിത്തല. ശബരിമലയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്നു ഹൈക്കോടതിക്കുതന്നെ മനസിലായിക്കഴിഞ്ഞു.
ഉച്ചയോടുകൂടി അവസാനിച്ച സമ്മേളനത്തിനാണ്‌ ഏഴു കോടി രൂപ ചെലവാക്കിയത്‌. സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ്‌ ഇവര്‍ക്ക്‌ അധികാരം കൊടുത്തത്‌. ഈ കൊള്ളയെ ദേവസ്വം ബെഞ്ച്‌ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.
കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അടക്കമുള്ളവരുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകണം. ഈ ധൂര്‍ത്തും അഴിമതിയും പുറത്തുകൊണ്ടുവരണം. അയ്യപ്പസംഗമത്തില്‍ എത്ര ആളുകള്‍ ഭക്ഷണം കഴിച്ചെന്ന കണക്കുപോലുമില്ല. ഒടുവില്‍, ഭക്ഷണം വെട്ടിമൂടുകയാണു ചെയ്‌തത്‌. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW