Friday, March 13, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

പണിമുടക്ക്‌ ദിവസം ഗ്രാമസഭയിലെത്തി എം.എല്‍.എ.

കുട്ടനാട്‌: പണിമുടക്കു ദിവസം ഭരണകക്ഷി എം.എല്‍.എ. രാഷ്‌ട്രീയമായി തന്റെ എതിര്‍ ചേരിയില്‍പ്പെട്ട വാര്‍ഡംഗത്തിന്റെ ഗ്രാമസഭയില്‍ പങ്കെടുത്തതു വിവാദമായി. കൈനകരി പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ഇന്നലെ നടന്ന ഗ്രാമസഭയിലാണ്‌ കുട്ടനാട്‌ എം.എല്‍.എ. തോമസ്‌ കെ. തോമസ്‌ പങ്കെടുത്തത്‌.
പണിമുടക്കിന്‌ ആഹ്വാനം നല്‍കി സാധാരണക്കാരായ തൊഴിലാളികളെ വീട്ടിലിരുത്തിയശേഷം നേതാക്കള്‍ അവരുടെ സൗകര്യമനുസരിച്ച്‌ പണിമുടക്കിനെ അനുകൂലിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നത്‌ ഇരട്ടത്താപ്പാണെന്ന ആക്ഷേപമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.
ഇന്നലത്തെ ഗ്രാമസഭാ യോഗം മുന്‍കൂട്ടി തയാര്‍ ചെയ്‌ത പരിപാടിയായിരുന്നെന്നും എം.എല്‍.എ. എത്തിയതിനു രാഷ്‌ട്രീയ മാനം നല്‍കേണ്ട ആവശ്യമില്ലെന്നും വാര്‍ഡംഗം പ്രതികരിച്ചു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW