Saturday, March 14, 2026 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

കുട്ടനാട്‌ പാക്കേജ്‌: ഭേദഗതി വരുത്തും

തിരുവനന്തപുരം: കുട്ടനാട്‌ പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ രൂപീകരിച്ച കുട്ടനാട്‌ വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഭേദഗതികള്‍ വരുത്തും.
സെന്‍ട്രല്‍ പ്രോജക്‌ട്‌ പ്രോസസിങ്‌ യൂണിറ്റ്‌ കുട്ടനാട്‌ മേഖലാ വികസനം ഇസ്‌ലിമെന്റേഷന്‍ ആന്‍ഡ്‌ ടെക്‌നിക്കല്‍ കമ്മിറ്റി, വര്‍ക്കിങ്‌ ഗ്രൂപ്പുകള്‍, കുട്ടനാട്‌ സെല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ പുതിയ ഘടന വരുന്നത്‌. കുട്ടനാട്‌ വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ്‌ സെക്രട്ടറിയെ നിശ്‌ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്‌, മൃഗസംരക്ഷണ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോര്‍ഡ്‌ അംഗം കൗണ്‍സിലില്‍ അംഗമായിക്കും.
സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ തലത്തില്‍ സെന്റര്‍ പ്രോജക്‌േട്‌ പ്രാസസിങ്‌ യൂണിറ്റ്‌ കുട്ടനാട്‌ മേഖല വികസനത്തിനായി രൂപീകരിക്കും. കുട്ടനാട്‌ പാക്കേജ്‌ സ്‌പെഷല്‍ ഓഫീസര്‍ കൂടിയായ ആസൂത്രണ ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറിക്ക്‌ സെന്‍ട്രല്‍ പ്രോജക്‌ട്‌ പ്രാസസിങ്‌ യൂണിറ്റ്‌ കുട്ടനാട്‌ മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. ഐ.ടി, ധനകാര്യം, ജലവിഭവ മേഖലകളില്‍നിന്നുള്ള വിദഗ്‌ധര്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ അധ്യക്ഷനായും കലക്‌ടര്‍ കണ്‍വീനര്‍ ആയും ഇംപ്ലിമെന്റേഷന്‍ ആന്‍ഡ്‌ ടെക്‌നിക്കല്‍ കമ്മിറ്റികള്‍ നിലവില്‍ വരും.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW