-->
കൊച്ചി: സിനിമയുടെ പ്രമോഷനു പങ്കെടുക്കാത്തതില്‍ നടന്‍ ബിജു മേനോനെതിരേ നടപടിയുമായി പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷന്‍.
ഇതുമൂലം നിര്‍മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്‌ടം നികത്താന്‍ 15 ലക്ഷം രൂപ നല്‍കണം.തുക നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്നും പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇക്കാര്യം വിശദീകരിച്ച് ബിജുവിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രമോഷനില്‍ പങ്കെടുക്കാത്തതിനാല്‍ നിര്‍മാതാവിന് 25 ലക്ഷം നഷ്‌ടമായെന്ന് കഴിഞ്ഞ ദിവസം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്‌ണന്‍ ആരോപിച്ചിരുന്നു.
പല നടീനടന്‍മാരും സെറ്റില്‍ വൈകിയെത്തുന്നത് കാരണം ഷൂട്ട് വൈകുന്നു. മണിക്കൂറുകള്‍ വൈകിയാണ് പലരും സെറ്റിലെത്തുന്നത്. പുതിയ സേവനവേതന കരാറിലൂടെ ഇതിന് മാറ്റംവരുമെന്നും ബി.ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. ഫെഫ്‌കയും പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷനും പുതുക്കിയ സേവന കരാര്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാതാവ്- സംവിധായകന്‍- പ്ര?ഡക്ഷന്‍ കണ്‍ട്രോളര്‍- നടി നടമാര്‍ എന്നിവര്‍ ചേര്‍ന്നുള്ള പുതിയ കരാര്‍ ഉടന്‍ വരും.
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് വലതുവശത്തെ കള്ളന്‍. എന്നാല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ പ്രമോഷന്‍ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല.