Friday, March 13, 2026 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.18 AM

കുറ്റപത്രം വൈകി; വാസുവിനും ജയില്‍മോചനം

uploads/news/2026/02/825070/ke4.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായിരുന്ന ദേവസ്വം മുന്‍ കമ്മിഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്‌ കൊല്ലം വിജിലന്‍സ്‌ കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. റിമാന്‍ഡ്‌ കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ്‌ ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായത്‌.
ഉപാധികളോടെയാണ്‌ കോടതി വാസുവിന്‌ ജാമ്യം അനുവദിച്ചത്‌. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ്‌ വാസു. എസ്‌.ഐ.ടി. കുറ്റപത്രം സമര്‍പ്പിക്കാത്തത്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഭാഗം സ്വഭാവിക ജാമ്യ ഹര്‍ജി നല്‍കിയത്‌. കേസില്‍ വിവേചനം കാണിക്കാനാവില്ലെന്ന്‌ മുന്‍പ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ വാസു ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങി.
ജാമ്യ വ്യവസ്‌ഥയില്‍ പത്രപ്രവര്‍ത്തകരോട്‌ സംസാരിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. വാസുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ജയിലിനു പുറത്ത്‌ എത്തിയിരുന്നു.കേസിലെ മറ്റ്‌ പ്രതികളായ പങ്കജ്‌ ഭണ്‌ഡാരി, ഗോവര്‍ദ്ധന്‍, കെ. എസ്‌. ബൈജു എന്നിവരുടെ റിമാന്‍ഡ്‌ 14 ദിവസത്തേക്ക്‌ കൂടി നീട്ടി. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി ഉള്‍പ്പെടെ മൂന്ന്‌ പ്രതികള്‍ക്ക്‌ ഇതിനകം സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു.തന്ത്രി കണ്‌ഠര്‍ രാജീവരുടെ രണ്ട്‌ കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്‌. ഈ മാസം 18ന്‌ വിധി പ്രസ്‌താവിച്ചേക്കും.
കേസില്‍ ഇതുവരെ അഞ്ച്‌ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. കുറ്റപത്രം സമര്‍പ്പിക്കാത്തത്‌ അന്വേഷണസംഘത്തിനുമേല്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌.

Ads by Google
Thursday 12 Feb 2026 01.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW