-->
കോതമംഗലം:യു.ഡി.എഫുമായി ഒരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്ന് ജോസ് കെ. മാണി. രാജ്യത്ത് നിലവിലുള്ള പൗരാവകാശ നിയമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദയാവധം നല്‍കുകയാണെന്നും വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ശ്രമമാണു നടക്കുന്നത്. ബി.ജെ.പിയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ പുറത്തുവിട്ട അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വയുടെ നിര്‍മിതബുദ്ധി വീഡിയോ ഇതിന്റെ തെളിവാണ്. മുസ്ലിം യുവാവിനു നേരേ ഗണ്‍പോയിന്റില്‍ വെടിയുതിര്‍ക്കുന്നതായുള്ള വീഡിയോ രാജ്യത്തെ ഞെട്ടിച്ചു. വര്‍ഗീയത ഇളക്കിവിടുന്നതിനുള്ള ആഹ്വാനമാണിത്.ഇതിനെതിരേ പ്രധാനമന്ത്രി പ്രതികരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തെ വംശഹത്യക്കു വിധേയമാക്കാനുള്ള ആസൂത്രിത കലാപമാണ് മണിപ്പൂരില്‍ സംഭവിച്ചത്. പ്രധാനമന്ത്രി പുലര്‍ത്തിയ കുറ്റകരമായ മൗനമാണു കലാപത്തിന് പ്രേരണയായിത്തീര്‍ന്നത്. സമാന സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കാന്‍ ഹേമന്ത് ബിശ്വയുടെ വീഡിയോ പ്രേരകശക്‌തിയാകും. മതസൗഹാര്‍ദ്ദം തകര്‍ത്ത് ഇന്ത്യയെ ചിലരുടെ മാത്രം രാജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ഇവിടെയാണ് മതനിരപേക്ഷത മുഖമുദ്രയാക്കിയ ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ പ്രസക്‌തി. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളോ വംശീയ കലാപങ്ങളോ ഉണ്ടായിട്ടില്ല. മതേതര കേരളം നിലനില്‍ക്കണമെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലിരിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.
അറിയാനുള്ള അവകാശം, സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം, ആദിവാസി ജനവിഭാഗങ്ങള്‍ക്കുള്ള അവകാശം, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ വെള്ളം ചേര്‍ക്കാനോ ഇല്ലാതാക്കാനോ ആണ് ബി.ജെ.പി. സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
റോഷി പറഞ്ഞത് ചോരത്തിളപ്പില്‍
കോതമംഗലം: കെ.എസ്.സിയിലൂടെ വളര്‍ന്നുവന്ന നേതാവാണു റോഷിയെന്നും അതിന്റേതായ ചോരത്തിളപ്പും ആവേശവും കൂടുതലുണ്ടെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.
റോഷി സഹോദരതുല്യനാണ്. സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ഉചിതസമയത്ത് തീരുമാനിക്കുമന്നും ജോസ് കെ. മാണി പറഞ്ഞു.