-->
കോട്ടയം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) 35-ാം സംസ്‌ഥാന സമ്മേളനം 14 മുതല്‍ 16 വരെ കോട്ടയത്തു ബി.സുരേഷ് നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കും. 13 നു വി.ജി. വിശ്വനാഥന്‍ നായര്‍ സ്‌മൃതി മണ്ഡപത്തില്‍നിന്നു കൊടിമര ജാഥയും കെ.എന്‍.ഗോപാലകൃഷ്‌ണന്റെ വസതിയില്‍നിന്നു ദീപശിഖാ ജാഥയും എന്‍. വാസുക്കുട്ടന്റെ വസതിയില്‍നിന്നു പതാകജാഥയും കോട്ടയം കലക്‌ടറേറ്റിനു സമീപം സംഗമിക്കും. തുടര്‍ന്നു വി.എസ്. അച്യുതാനന്ദന്‍ നഗറില്‍ (തിരുനക്കര മൈതാനം) സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍.രഘുനാഥന്‍ പതാക ഉയര്‍ത്തും.
14 -നു രാവിലെ. 9.30 നു സാമ്പത്തിക വിദഗ്‌ധന്‍ ഡോ.പരകാല പ്രഭാകര്‍ ഉദ്‌ഘാടനംനിര്‍വഹിക്കും. 11.30 നു പ്രതിനിധി സമ്മേളനം. വൈകുന്നേരം അഞ്ചിനു സാമ്പത്തിക രംഗത്തെപ്പറ്റി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഭാഷണം നടത്തും.
15 നു രാവിലെ 10 നു സാംസ്‌കാരിക സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഉദ്‌ഘാടനം ചെയ്യും. അധ്യാപക ലോകം അവാര്‍ഡ് ദാനം സാഹിത്യകാരന്‍ ബെന്യാമിന്‍ നിര്‍വഹിക്കും. ഉച്ചയ്‌ക്കു രണ്ടിനു ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും.
16 നു പുതിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. സര്‍വീസില്‍നിന്നു വിരമിക്കുന്ന സംസ്‌ഥാന ഭാരവാഹികള്‍, സംസ്‌ഥാന കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ക്കു യാത്രയയപ്പ് നല്‍കും. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും.