Friday, March 13, 2026 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.17 AM

കേരള കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്‌ഥാന സമ്മേളനം നാളെമുതല്‍

കോട്ടയം: കേരള കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്‌ഥാന സമ്മേളനം 13,14 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കും. നാളെ വൈകിട്ട്‌ നാലിനു മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ കബറിടത്തില്‍നിന്നു പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്കു ഛായാചിത്ര പ്രയാണം നടക്കും. 5.50 നു സംസ്‌ഥാന പ്രസിഡന്റ്‌ ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്നു പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ്‌ തറയില്‍ ഉദ്‌ഘാടനം ചെയ്യും. ഡോ.അജു കെ. നാരായണന്‍ സെമിനാര്‍ നയിക്കും. 14നു രാവിലെ ഒന്‍പതിനു ചങ്ങനാശേരി അതിമെത്രാസന ഭവനത്തില്‍നിന്ന്‌ അധ്യാപക അവകാശ സംരക്ഷണ റാലി അവകാശ സംരക്ഷണ പ്രതിജ്‌ഞയോടെ ആരംഭിക്കും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി എസ്‌.ബി. കോളജ്‌ കാവുകാട്ട്‌ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Thursday 12 Feb 2026 01.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW