Friday, March 13, 2026 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 05.07 PM

സ്വാ​ഗത പ്രസം​ഗകനെ തള്ളിമാറ്റി ഷാഫി; സതീശന്‍റെ പുതുയു​ഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി താഴെ വീണു

സതീശനെ ക്ഷണിച്ചതോടെ വടകര എംപി ഷാഫി പറമ്പിൽ സ്വാ​ഗത പ്രാസം​ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.
mullappally ramachandran, v d satheeshan

വി.ഡി. സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാ​ഗത പ്രാസം​ഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങിയത്. സതീശനെ ക്ഷണിച്ചതോടെ വടകര എംപി ഷാഫി പറമ്പിൽ സ്വാ​ഗത പ്രാസം​ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.

പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാൻ സ്വാ​ഗത പ്രസം​ഗകൻ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW