Saturday, March 14, 2026 Last Updated 20 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 01.29 PM

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നടന്‍ റിയാസ് പത്താന് പരിക്ക്

gets, in
photo-www.instagram.com/iamriazpathan/

നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരുക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ നാല്മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.

ഫ്‌ളാറ്റ് നമ്പര്‍ 4 ബിയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച് സിനിമയിലേക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്‌സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW