Sunday, March 15, 2026 Last Updated 59 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.29 AM

ഒമ്പത് കോടിയുടെ കടബാധ്യത; ജയിലിലായ നടന്‍ രാജ്പാല്‍ യാദവിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സോനു സൂദ്

sonu-sood-

കടബാധ്യതയെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് തിഹാര്‍ ജയിലില്‍ കീഴടങ്ങിയ വാര്‍ത്ത സിനിമാലോകത്തെയാടെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ താരത്തിന് പരസ്യ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദ്. രാജ്പാല്‍ യാദവിനെ വെറുമൊരു സഹപ്രവര്‍ത്തകനായല്ല മറിച്ച് സിനിമയുടെ അഭിഭാജ്യഘടകമായാണ് കാണേണ്ടതെന്ന് സോനു സൂദ് തന്റെ കുറിപ്പില്‍ ഓര്‍മിപ്പിച്ചു.

രാജ്പാല്‍ യാദവിന്റെ തടവുശിക്ഷ സിനിമാ മേഖലയിലുളളവര്‍ക്ക് വലിയ ഒരു തിരിച്ചറിവാകണമെന്നും സോനു സൂദ് പറഞ്ഞു. താരത്തെ സാമ്പത്തികമായി സഹായിക്കുന്നതിനെ ഒരു ദാനമായി കാണരുതെന്നും തന്റെ പുതിയ സിനിമയില്‍ രാജ്പാല്‍ യാദവിനെ ഉള്‍പ്പെടുത്തുമെന്നും സോനു സൂദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘രാജ്പാല് യാദവ് നമ്മുടെ സിനിമയ്ക്ക് വര്‍ഷങ്ങളോളം മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അനുഗൃഹീതനായ ഒരു നടനാണ്. ചിലപ്പോഴൊക്കെ ജീവിതം നമ്മോട് അനീതി കാണിക്കാറുണ്ട്. അത് കഴിവിന്റെ കുറവ് കൊണ്ടല്ല, മറിച്ച് സാഹചര്യങ്ങളുടെ ക്രൂരത കൊണ്ടാണ്. അദ്ദേഹം എന്റെ സിനിമയുടെ ഭാഗമാകും. നിര്‍മാതാക്കളും സംവിധായകരും സഹപ്രവര്‍ത്തകരുമെല്ലാം ഒത്തൊരുമിച്ച് നില്‍ക്കേണ്ട നിമിഷമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഭാവിയിലെ ജോലികളില്‍ ക്രമീകരിക്കാവുന്ന ഒരു ചെറിയ അഡ്വാന്‍സ് തുക നല്‍കുന്നത് ദാനമല്ല, മറിച്ച് അദ്ദേഹത്തിന്റെ അന്തസ്സിനെ മാനിക്കലാണ്. നമ്മളിലൊരാള്‍ കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിപ്പിക്കേണ്ടത് ഈ സിനിമാലോകത്തിന്റെ കടമായണ്. നമ്മള്‍ കേവലം ഒരു തൊഴിലിടം മാത്രമല്ലെന്ന് ഇങ്ങനെയൊക്കെയാണ് തെളിയിക്കേണ്ട്ത്’ സോനു സൂദ് കുറിച്ചു.

ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോ്‌ളിവുഡ് നടന്‍ രാജ്പാല്‍ യാദവ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കീഴടങ്ങിയത്. 2010 ല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ ’എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും അദ്ദേഹം എടുത്ത അഞ്ച് കോടി രൂപയുടെ വായ്പ തിരിച്ചടയക്കാത്തതാണ് ഈ നിമയപ്രശ്‌നങ്ങള്‍ക്ക് ആരാധരമായത്. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങുകയും താരം നല്‍കിയ ഏഴ് ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെ 2018 ല്‍ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു.

പലിശയുള്‍പ്പെടെ കടം ഒമ്പത് കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ തിരിച്ചടയ്ക്കാന്‍ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും താരം നല്‍കിയ ഏകദേശം ഇരുപതോളം ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെ ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. അവസാന നിമിഷം 25 ലക്ഷം രൂപയുടെ പുതിയ ചെക്കും തിരിച്ചടവിനുളള പുതിയ പ്ലാനും സമര്‍പ്പിച്ച് ഒരാഴ്ചത്തെ സാവകാശം കൂടി തേടിയെങ്കിലും സെലിബ്രിറ്റി പദവി നിയമത്തിന് മുന്നില്‍ ഇളവുകള്‍ക്ക് അര്‍ഹമല്ലെന്ന് വ്യക്തമാക്കി കോടതി അപേക്ഷ നിരസിച്ചു. ഇതോടെ മറ്റ് വഴികളില്ലാതെ 2026 ഫെബ്രുവരി 5 ന് വൈകുന്നേരം നാല് മണിയോടെ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനായി താരം ജയിലില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW