-->
ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം തന്റെ ഹൃദയം തകര്‍ത്തതായി ബോളിവുഡ് നടന്‍ സോനു സൂദ്. ബംഗളൂരുവില്‍ ഐപിഎല്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ദുരന്തത്തില്‍ ഹൃദയം തകര്‍ന്നു. ഒരു ആഘോഷത്തിനും ജീവനേക്കാള്‍ വിലയില്ല, കുടുംബങ്ങള്‍ക്കും ബാധിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ സോനു എക്‌സില്‍ കുറിച്ചു.
ഐപിഎല്ലില്‍ 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കന്നിക്കിരീടം ഉയര്‍ത്തിയതിന്റെ ആവേശത്തില്‍ അണപൊട്ടിയൊഴുകി എത്തിയ ആരാധക വൃന്ദത്തിന്റെ തിക്കും തിരക്കുമാണ് വന്‍ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് അപകടം നടന്നത്.
വൈകീട്ട് മൂന്നരയോടെ വിധാന്‍ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളൂരു പോലീസ് പരേഡിന് അനുമതി നല്‍കിയില്ല. പിന്നീട് സ്‌റ്റേഡിയത്തിന് മുന്നിലെ റോഡില്‍ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നല്‍കി.
ഇതോടെ ആരാധകര്‍ താരങ്ങളെ കാണാന്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. തിരക്കില്‍ നിലത്തു വീണ പലര്‍ക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
Heartbroken by the tragedy during the IPL celebrations in Bangalore. No celebration is worth a life; Prayers for the families and all those affected. 🙏💔— sonu sood (@SonuSood) June 5, 2025