Sunday, March 15, 2026 Last Updated 14 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 04.10 PM

കന്നുകാലികളെ തരാം; കലപ്പ കഴുത്തില്‍ കെട്ടി വയല്‍ ഉഴുത് കര്‍ഷകന്‍; സഹായവുമായി നടന്‍ സോനു സൂദ്

sonu-sood

കലപ്പ കഴുത്തില്‍ കെട്ടി വയല്‍ ഉഴുതുമറിക്കുന്ന വയോധിക ദമ്പതികളുടെ വീഡിയോ വൈറലായതോടെ ഇവര്‍ക്കു സഹായഹസ്തവുമായി നടന്‍ സോനു സൂദ്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അംബാദാസ് പവാര്‍(76) ആണ് കഴുത്തില്‍ കലപ്പ കെട്ടി ഭാര്യയുടെ സഹായത്തോടെ വയല്‍ ഉഴുതുമറിച്ചത്. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെയാണ് ഇവര്‍ക്ക് കന്നുകാലികളെ നല്‍കാമെന്ന വാഗ്ദാനവുമായി നടന്‍ എത്തിയത്. നിങ്ങള്‍ എനിക്ക് നമ്പര്‍ തരൂ, ഞാന്‍ കന്നുകാലികളെ നല്‍കാം സോനു സൂദ് എക്‌സില്‍ കുറിച്ചു. സോനു സൂദിന്റെ നേതൃത്വത്തിലുളള സൂദ് ഫൗണ്ടേഷനാണ് സഹായം നല്‍കുന്നത്.

അതേസമയം കന്നുകാലികളെ അല്ല പകരം ട്രാക്ടറാണ് ഇവര്‍ക്ക് നല്‍കേണ്ടതെന്ന് പലരും കമന്റായി കുറിച്ചു. എന്നാല്‍ വയോധിക ദമ്പതികള്‍ക്ക് ട്രാക്ടര്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും കന്നുകാലികള്‍ തന്നെയാണ് നല്ലതെന്നും ഇതിനു സോനു സൂദ് മറുപടി നല്‍കി.

പത്തു വര്‍ഷമായി ഈ രീതിയില്‍ പാടം ഉഴുതുമറിക്കിക്കുകയാണ് അംബാദാസ് വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ലാത്തൂര്‍ ജില്ലാ ഓഫിസറും സംസ്ഥാന മന്ത്രിയും തന്നെ ബന്ധപ്പെട്ടതായി അംബാദാസ് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷവും അംബാദിസിന്റെ ദയനീയാവസ്ഥ ഉയര്‍ത്തിക്കാട്ടി. തന്റെ 40000 രൂപയുടെ കടം എഴുതിത്തളളണമെന്ന് അംബാദാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW