-->
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഇനി ഇന്റലിജന്റ് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്‌റ്റം രംഗത്തെ സേവനദാതാവ്.സൊസൈറ്റിയെ പാനലില്‍ ഉള്‍പ്പെടുത്തി എനര്‍ജി മാനേജെ്‌മന്റ് ഉത്തരവായി. ഇതിനുള്ള അനുമതിപത്രം അന്താരാഷ്‌ട്ര ഊര്‍ജ്‌ജദിനത്തിന്റെ ഭാഗമായി കുഫോസില്‍ നടന്ന ചടങ്ങില്‍ കൈമാറി.
എനര്‍ജി മാനേജെ്‌മന്റ് സെന്റര്‍ എന്‍.എം.ഇ.ഇ.ഇ ആന്‍ഡ് ഡി.എസ്.എം. മേധാവി ജോണ്‍സണ്‍ ഡാനിയേലില്‍നിന്ന് സൊസൈറ്റിയുടെ എനര്‍ജി മാനേജ്‌മെന്റ് വിഭാഗം സീനിയര്‍ മാനേജര്‍ ജി.ആര്‍. സജിത്ത്, അക്ഷയോര്‍ജവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി. ശിവരാമകൃഷ്‌ണന്‍, സീനിയര്‍ എന്‍ജിനീയര്‍ കെ. ജയകൃഷ്‌ണ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐബെസ് രംഗത്തെ സൊസൈറ്റിയുടെ ഭാവിദര്‍ശനം ശിവരാമകൃഷ്‌ണന്‍ അവതരിപ്പിച്ചു.