-->
മലപ്പുറം: ശബരിമലയിലെ കൊടിമര കൈമാറ്റത്തില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിനു വലിയ പങ്കുണ്ടെന്ന ആരോപണം, വിജിലന്‍സ് അന്വേഷണത്തിന് െൈഹക്കോടതി ഉത്തരവിട്ടതിലൂടെ വ്യക്‌തമായതായി സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സ്വര്‍ണക്കൊള്ളയുടെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.ഐ.ടി. അന്വേഷണത്തിന് പുറമെയാണ് വിജിലന്‍സ് അന്വേഷണം. 29 ആളുകള്‍ നല്‍കിയ സ്വര്‍ണം കാണാനില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. അല്ലാതെയും ഒരുപാട് സ്വര്‍ണം ലഭിച്ചിട്ടുണ്ട്. ഒന്നിനും കൃത്യമായ രസീത് നല്‍കിയിട്ടില്ല. കൊടിമരം മാറ്റുന്നതിന്റെ പേരില്‍ വലിയ പിരിവ് നടന്നിട്ടുണ്ട്. ആന്ധ്രയിലെ ഫൊണിക്‌സ് കമ്പനിയാണ് സ്‌പോണ്‍സര്‍മാര്‍. പിരിച്ച കോടിക്കണക്കിനു രൂപയും സ്വര്‍ണവും എവിടെപ്പോയി എന്നു കണ്ടെത്തണം. പത്തു കി.ഗ്രാം സ്വര്‍ണമുണ്ട്. അരക്കിലോ സ്വര്‍ണം കാണാനില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്.
ഒന്നിനും കണക്കില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. അന്ന് കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡായിരുന്നു. കോണ്‍ഗ്രസ് നേതാവ് അജയ് തറയിലായിരുന്നു ബോര്‍ഡ് അംഗം. കോണ്‍ഗ്രസായിരുന്നു അന്ന് ഭരണത്തില്‍. പോറ്റിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കാണാന്‍ പോയതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് ഒന്നും പറയുന്നില്ല.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് സോണിയയെ കണ്ടത് എന്നാണ് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി പറയുന്നത്. അതില്‍ എങ്ങനെയാണ് പോറ്റിക്കും ബെല്ലാരിയിലെ വ്യവസായിക്കും ഒപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണി എം.പിയും പ്രയാര്‍ ഗോപാലകൃഷ്‌ണനും ഉള്‍പ്പെട്ടത്. കര്‍ണാടകയിലെ നേതാക്കളാരും ഒപ്പമില്ലാത്തതു ദുരൂഹമാണ്.
കേന്ദ്ര നിര്‍ദേശം കര്‍ഷകരോടുള്ള വെല്ലുവിളി
കേരളം നെല്ലിനു നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തിവയ്‌ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. നെല്ലുല്‍പ്പാദനം ആവശ്യത്തില്‍ അധികമായതിനാല്‍ നെല്ലു സംഭരണം പൊതുഖജനാവിന് അധിക ബാധ്യതയായി മാറുന്നുവെന്നാണ് കേന്ദ്രമയച്ച കത്തില്‍ പറയുന്നത്.
താങ്ങുവിലയ്‌ക്ക് മുകളില്‍ കേരളം ബോണസ് നല്‍കുന്നുണ്ട് എന്നത് വസ്‌തുതയാണ്. ഇന്തോ-അമേരിക്ക കരാറിന്റെ മറവില്‍ കാര്‍ഷക ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍.