Friday, March 13, 2026 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

സിനിമാ മേഖല: ജോലി സമയം കുറച്ചു

കൊച്ചി: സിനിമാ മേഖലയില്‍ ജോലിഭാരം കുറയ്‌ക്കാന്‍ തീരുമാനിച്ച്‌ സംഘടനകള്‍. നിലവിലെ ജോലി സമയം 16 മണിക്കൂര്‍ 12 മണിക്കൂറാക്കി കുറച്ചു. കോള്‍ ഷീറ്റില്‍ ഇനി മുതല്‍ 12 മണിക്കൂര്‍ എന്ന്‌ രേഖപ്പെടുത്തും. സിനിമാ സംഘടനാ പ്രതിനിധികളുമായി നിര്‍മാതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.
ജോലി സമയം കുറയുമ്പോള്‍ വേതനത്തില്‍ കുറവുവരില്ല. പതിറ്റാണ്ടുകളായി നടീ നടന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ജോലി സമയം 16 മണിക്കൂറായിരുന്നു കോള്‍ ഷീറ്റില്‍. ഫെഫ്‌ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്‌ണന്‍, നിര്‍മാതാക്കളുടെ സംഘടനാഭാരവാഹികളായ ബി. രാകേഷ്‌, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവരാണ കരാറില്‍ ഒപ്പുവച്ചത്‌.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW