Saturday, March 14, 2026 Last Updated 21 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

പി.ടി. കുഞ്ഞുമുഹമ്മദ്‌ പ്രതിയായ ലൈംഗിക അതിക്രമക്കേസ്‌: കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയില്‍ ജൂറി അംഗമായിരുന്ന സ്‌ത്രീയോട്‌ സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ്‌ഹോട്ടലില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍, ഹോട്ടല്‍ സി.സി. ടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാക്കി പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ജെ.എഫ്‌.സി.ജെ.എം. കോടതിയിലാണ്‌ കുറ്റപത്രം നല്‍കിയത്‌. പരാതിക്കാരി ചൂണ്ടിക്കാണിച്ച സമയത്ത്‌ കുഞ്ഞുമുഹമ്മദ്‌ ഹോട്ടല്‍ മുറിയിലേക്ക്‌ എത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്‌തമായി പതിഞ്ഞിട്ടുണ്ടെന്ന്‌ അന്വേഷണസംഘം കോടതിയെ അറിയിച്ചു. ദൃശ്യങ്ങളോടൊപ്പം സാക്ഷികളുടെ മൊഴികളും സംഭവശേഷം പരാതിക്കാരി സുഹൃത്തുക്കളോട്‌ വെളിപ്പെടുത്തിയ വിവരങ്ങളും കുറ്റപത്രത്തിലെ പ്രധാന തെളിവുകളായി ഉള്‍പ്പെടുത്തി.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW