-->
കണ്ണൂര്‍: കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലുള്ളതു കൊണ്ടാണ് തൊഴിലാളികള്‍ക്ക് ഓണത്തിനു പ്രത്യേക അലവന്‍സ് ലഭിക്കുന്നതെന്നു സി.പി.എം. നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ. ബി.ജെ.പിയോ കോണ്‍ഗ്രസോ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഇത്തരമൊരു ആനുകൂല്യം നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുന്നതിനിടെ കെ.കെ. ശൈലജ നടത്തിയ ഈ പ്രസ്‌താവന സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ ട്രോളുകള്‍ക്കു കാരണമായി. കേരളത്തിലെ ഉത്സവത്തിനു മറ്റു സംസ്‌ഥാന സര്‍ക്കാരുകള്‍ എന്തിനാണ് അലവന്‍സ് കൊടുക്കുന്നതെന്ന ചോദ്യമാണു സാമൂഹിക മാധ്യമങ്ങളില്‍ മുഖ്യമായും ഉയരുന്നത്. മറ്റു സംസ്‌ഥാനങ്ങള്‍ അവരുടെ പ്രാദേശിക ഉത്സവങ്ങളില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതു വിസ്‌മരിച്ചുകൊണ്ടാണ് ശൈലജയുടെ ഈ പരാമര്‍ശമെന്നും ട്രോളര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.