Friday, March 13, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

വയോധികന്‍ മരണം: മകനെ റിമാന്‍ഡ്‌ ചെയ്‌തു

തൊടുപുഴ: സ്വത്ത്‌ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ്‌് വയോധികന്‍ മരിച്ച കേസില്‍ മകന്‍ രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുട്ടം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ്‌(75) മരിച്ചത്‌. ഉടുമ്പന്നൂര്‍ അമയപ്രയ്‌ക്കു സമീപം വേലപ്പന്റെ മറ്റൊരു മകന്‍ രാജീവ്‌ വാടകയ്‌ക്കെടുത്ത വീട്ടില്‍ തിങ്കളാഴ്‌ച ഉച്ചയോടെയാണു വേലപ്പന്‌ മര്‍ദനമേറ്റത്‌. കരിമണ്ണൂര്‍ പോലീസ്‌ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ ഡോക്‌ടര്‍ റഫര്‍ ചെയ്‌തു. എന്നാല്‍ ആംബുലന്‍സ്‌ ൈഡ്രവര്‍ വേലപ്പനെ കൊണ്ടുപോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‌ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഇതിനിടെ വേലപ്പന്‍ രക്‌തം വാര്‍ന്ന്‌ മരിക്കുകയായിരുന്നു. വേലപ്പന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW