-->
തിരുവനന്തപുരം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5-ന് തന്ത്രി കണ്‌ഠര്‍ മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. ശേഷം 18-ാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. കുംഭമാസം ഒന്നാം തീയതിയായ 13ന് രാവിലെ അഞ്ചിന് ദര്‍ശനത്തിനായി നട തുറക്കുക. കുംഭമാസം ഒന്നു മുതല്‍ ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി 17ന് രാത്രി 10-ന് ശബരിമല നട അടയ്‌ക്കും.