Thursday, March 12, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 08.29 PM

ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല

ചൊവ്വാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.
attingal, missing

സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോeലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.

രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്. രക്ഷിതാക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Ads by Google
Tuesday 10 Feb 2026 08.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW