Thursday, March 12, 2026 Last Updated 29 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 05.44 PM

‘എന്റെ എക്കാലത്തെയും അഭയത്തിന് ജന്മദിനാശംസകള്‍...’ സഹോദരിക്ക് ജന്മദിനാശംസകൾ നേർന്ന് അനശ്വര രാജന്‍; വൈകാരിക കുറിപ്പുമായി അമ്മയും

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് അനശ്വര രാജന്‍. കുടുംബവുമായി വലിയ അറ്റാച്ച്മെന്റുള്ള താരം ഇപ്പോഴിതാ സഹോദരിയുടെ ജന്മദിനത്തില്‍ പങ്കിട്ട കുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.
Anaswara Rajan, Anaswara's sister Aiswarya
Anaswara Rajan with her sister Aiswarya Rajan (Image Source: Instagram)

ബാലതാരമായി സിനിമയിലെത്തി ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് അനശ്വര രാജന്‍. നായികനിരയിലേക്ക് ഉയര്‍ന്നപ്പോഴും മികച്ച അഭി​‍നയം കാഴ്ചവച്ച് അനശ്വര മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുത്തു. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അനശ്വര തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, രേഖാചിത്രം, നേര് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള അനശ്വര മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ്.
കുടുംബവുമായി വലിയ അറ്റാച്ച്മെന്റുള്ള താരമാണ് അനശ്വര. തന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലുമൊക്കെ എന്നും കരുത്തായി നില്‍ക്കുന്നത് കുടുംബമാണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. കരിയറിലെ വലിയ വിജയങ്ങളിലും പ്രതിസന്ധികളിലും കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ച് അനശ്വര വാചാലയായിട്ടുണ്ട്. താരത്തിന് ഏറ്റവുമടുപ്പം ചേച്ചി ഐശ്വര്യയുമായിട്ടാണ്. യാത്രകളിലും ലൊക്കേഷനുകളിലും അനശ്വരയ്ക്കൊപ്പം നിഴലായി ഐശ്വര്യ ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ തന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അനശ്വരയുടെ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ എക്കാലത്തെയും അഭയമാണ് ചേച്ചി എന്നാണ് അനശ്വര കുറിച്ചിരിക്കുന്നത്. ‘‘എന്റെ എന്നത്തെയും അഭയത്തിന് ജന്മദിനാശംസകൾ...’’ ചേച്ചിയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് അനശ്വരയുടെ കുറിപ്പ്. പോസ്റ്റിനു താഴെ താരങ്ങളുടെയും ആരാധകരുടെയും വലിയൊരു നിരതന്നെ ഐശ്വര്യയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.

അനശ്വരയുടെ അമ്മ ഉഷ രാജനും സോഷ്യല്‍ മീഡിയയിലൂടെ ഒരു വൈകാരിക കുറിപ്പ് പങ്കിട്ട് മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. മകൾ എന്നതിലുപരി ഒരു കൂട്ടുകാരിയും വഴികാട്ടിയുമായി ഐശ്വര്യ കൂടെയുണ്ടെന്നും ജീവിതത്തിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കാൻ തനിക്ക് മറ്റൊരു കൂട്ട് അന്വേഷിക്കേണ്ടി വന്നിട്ടില്ലെന്നും ഉഷ രാജൻ കുറിച്ചിട്ടുണ്ട്.
‘‘നിന്റെ വരവോടു കൂടി എനിക്ക് വലിയൊരു സ്ഥാനം ലഭിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും നീ തന്നു. നീ എനിക്ക് മകൾ മാത്രമായിരുന്നോ, കൂട്ടുകാരിയാണോ, ടീച്ചറാണോ, മെന്ററായിരുന്നോ, ഡോക്ടറായിരുന്നോ, അതോ അമ്മ തന്നെ ആയിരുന്നോ അറിയില്ല എനിക്ക്...എന്റെ സങ്കടങ്ങൾ മാറ്റാൻ എനിക്ക് ആരേയും അന്വേഷിക്കേണ്ടി വന്നിട്ടില്ല...എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാൻ നീയുണ്ടായിരുന്നു കൂടെ...നി​ന്റെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചു, നിന്റെ ഓരോ സന്തോഷങ്ങളും എന്റേതും കൂടി ആയിരുന്നു. ഞാൻ ഒരുപാട് അഭിമാനിച്ചു, അഹങ്കരിച്ചു , എനിക്ക് മാത്രം കിട്ടിയ നിധിയാണ് നീ എന്ന്... ഒരു വർഷം കൂടി കടന്നുപോയി, ഒരുപാടൊരുപാട് സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു ന്റെ കുട്ടിക്ക്.... ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ മോൾക്ക്...’’ എന്നാണ് ഉഷ രാജന്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്.

Anaswara Rajan, Anaswara's sister Aiswarya
Usha Rajan birthday wish for daughter Aiswarya Rajan (Image Source: Instagram)

അനശ്വര രാജന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘വിത്ത് ലവ്’ ആണ്. മദന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടൂറിസ്റ്റ് ടാക്‌സി എന്ന ചിത്രത്തിന്റെ സംവിധായകനായ അബിഷൻ ജീവിന്താണ് നായകന്‍. ഫെബ്രുവരി ആറിന് ആഗോള റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് അനശ്വരയ്ക്കും ഈ ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW