Thursday, March 12, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 12.43 PM

‘വലിയ സിനിമകളുടെ കോളുകള്‍ വരും; ഏറ്റവും മികച്ച പ്രൊഡക്ഷൻ ഹൗസും,സംവിധായകനുമടക്കം നിങ്ങളെ വിളിക്കും; തയ്യാറായിരുന്നോളൂ...’ അനശ്വരയോട് രാം ചരണ്‍

മലയാളസിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ അനശ്വരയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ചാംപ്യന്‍. ഇപ്പോഴിതാ ഈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ അനശ്വരയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Anaswara Rajan, Ram Charan, Champion movie
Ram Charan about Anaswara Rajan (Image Source: Instagram)

‘ഉദാഹരണം സുജാത’ എന്ന സിനിമയിലെ മകള്‍ വേഷത്തിലൂടെ ബിഗ് സ്ക്രീനിലെത്തി കൈയടി നേടിയ താരമാണ് അനശ്വര രാജന്‍. ആദ്യ സിനിമയിലൂടെ നേടിയ പ്രേക്ഷകപ്രീതി പിന്നീടെത്തിയ എല്ലാ സിനിമകളും നിലനിര്‍ത്താന്‍ അനശ്വരയ്ക്ക് കഴിഞ്ഞു. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാനും കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും അനശ്വ​‍രയ്ക്ക് സാധിച്ചു. മലയാളസിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം നേടിയിട്ടുണ്ട് താരം.
മലയാളത്തിനു പുറമേ ചാംപ്യൻ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറാനൊരുങ്ങുകയാണ് അനശ്വര രാജൻ. ഈ മാസം 25-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴി‍ഞ്ഞദിവസം ഹൈദരാബാദില്‍ നടന്നിരുന്നു.
ഇപ്പോഴിതാ ഈ ഓഡിയോ ലോഞ്ച് വേദിയില്‍ വച്ച് തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ അനശ്വരയെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചാംപ്യൻ റിലീസാവുന്നതോടെ അനശ്വരയ്ക്ക് തെലുങ്കില്‍ തിരക്കേറാൻ സാധ്യതയുണ്ടെന്നാണ് രാംചരണ്‍ പറഞ്ഞത്. മാതൃഭാഷ മലയാളമായിട്ടും അനശ്വര തെലുങ്ക് പഠിച്ച്‌ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് മതിപ്പുളവാക്കുന്ന കാര്യമാണെന്നും അനശ്വരയുടെ മുഖത്ത് വല്ലാത്തൊരു തിളക്കമുണ്ടെന്നും ആർക്കും ഇഷ്ടം തോന്നുന്ന പ്രകടനമാണ് അനശ്വരയുടേതെന്നും താരം പറഞ്ഞു.
‘‘അനശ്വര രാജനെ കുറിച്ച്‌ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. രണ്ട് കാര്യങ്ങള്‍ നിങ്ങളോട് തീർച്ചയായും പറയണം. ഒന്നാമത്തെ കാര്യം, ഈ സിനിമയ്ക്ക് ശേഷം നിങ്ങള്‍ക്ക് ഒരുപാട് വലിയ സിനിമകളുടെ കോളുകള്‍ വന്നുകൊണ്ടേയിരിക്കും. ഏറ്റവും മികച്ച പ്രൊഡക്ഷൻ ഹൗസും, ഏറ്റവും മികച്ച സംവിധായകനും നിങ്ങളെ വിളിക്കും, അതിന് വേണ്ടി തയ്യാറായിരുന്നോളൂ. അപ്രോച്ചബിള്‍ ആയിട്ടുള്ള, ലൈക്കബിള്‍ ആയിട്ടുള്ള പെർഫോമൻസാണ് താങ്കളുടേത്. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയില്‍ നിങ്ങള്‍ക്ക് വളരെ വലിയൊരു ഭാവിയുണ്ട് എന്ന് എനിക്ക് തോന്നുന്നു...
സ്വന്തം മാതൃഭാഷ മലയാളമായിട്ടും തെലുങ്ക് പഠിച്ച്‌, മനസ്സിലാക്കി കഥാപാത്രത്തിന് വേണ്ടി അനശ്വര തന്നെയാണ് ഡബ്ബ് ചെയ്തത്. തന്റെ ജോലിയില്‍ അനശ്വര എത്രത്തോളം സ്വയം സമർപ്പിച്ചിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. ഈ കാലത്ത് എത്ര നായികമാർ അങ്ങനെയുണ്ട് എന്ന് അറിയില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ഡെഡിക്കേഷനിലും പാഷനിലും ഞാന്‍ അത്രയധികം ഇംപ്രസ് ആയിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...’’ രാം ചരണ്‍ പറഞ്ഞു. നിറഞ്ഞ ചിരിയോടെയാണ് അനശ്വര രാം ചരണിന്റെ വാക്കുകള്‍ കേട്ടത്.

മഹാനടിയുടേയും കല്‍ക്കിയുടേയും സംവിധായകനായ നാഗ് അശ്വിനും അനശ്വരയെ അഭിനന്ദിച്ച് വേദിയില്‍ സംസാരിച്ചിരുന്നു. ‘‘അനശ്വര, ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോകുക...’’ എന്നാണ് നാഗ് അശ്വിന്‍ പറഞ്ഞത്.
ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാംപ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷൻ മേകയാണ് ചിത്രത്തില്‍ നായകനാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW