-->
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി അനശ്വര രാജന്‍. അഭിഷാന്‍ ജീവന്ത് -അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വിത്ത് ലവ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവര്‍ക്കൊപ്പമുളള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
അനശ്വരയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുന്ന രജനീകാന്തിനെ ചിത്രങ്ങളില്‍ കാണാം. ‘Priyamudan, thalaivar, എങ്കെ ഇരുന്തെ ഇവളോ നാള്‍ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ആ നിമിഷം നിറഞ്ഞു ’എന്നാണ് ചിത്രത്തിനൊപ്പം അനശ്വര കുറിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് തലൈവരുടെ അനുഗ്രഹം കൂടി ലഭിച്ചതോടെ തമിഴകത്ത് അനശ്വരയുടെ ഭാവി ശോഭനമാണെന്നാണ് ആരാധകരുടെ കമന്റ്.
തമിഴകത്തേക്കുള്ള അനശ്വരയുടെ കടന്നുവരവിനു പിന്നിൽ ശക്തമായ ഒരു പിന്തുണയുണ്ട്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് ആണ് 'വിത്ത് ലവ്' എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ. "അനശ്വരയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവരെ ഞങ്ങൾ തമിഴിലേക്ക് കൊണ്ടുപോവുകയാണ്"എന്നാണ് ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സൗന്ദര്യ പറഞ്ഞത്.
അതേസമയം ചിത്രം ഇതിനകം 11 കോടി രൂപ നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഷാന്‍ റോള്‍ഡന്‍ സംഗീതസംവിധാനവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും കെ. സുരേഷ് കുമാര്‍ എഡിറ്റിങ്ങും രാജ്കമല്‍ കലാസംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'വിത്ത് ലവ്'. പ്രിയ രവിയാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. സൗന്ദര്യയുടെ സിയോണ്‍ ഫിലിംസും മഗേഷ് രാജ് പസിലിയന്റെ എം.ആര്‍.പി എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം.